Monday, August 26, 2019 Last Updated 9 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 01.06 AM

പി.ടി. ഉഷയ്‌ക്ക് ഐ.എ.എ.എഫിന്റെ ആദരം

uploads/news/2019/07/322902/7.jpg

ന്യൂഡല്‍ഹി: ഒളിമ്പ്യന്‍ പി.ടി. ഉഷയ്‌ക്ക് ഇന്റര്‍ നാഷണല്‍ അസോസിയേഷന്‍ ഓഫ്‌ അത്‌ലറ്റിക്‌ ഫെഡറേഷന്റെ(ഐ.എ.എ.എഫ്‌) ആദരം.
അത്‌ലറ്റിക്‌സിലെ മികച്ച സംഭാവനകളുടെ അടിസ്‌ഥാനത്തില്‍ ഉഷയെ ഐ.എ.എ.എഫിന്റെ മുതിര്‍ന്ന താരങ്ങളുടെ പട്ടികയിലേക്കു നാമനിര്‍ദേശം ചെയ്‌തു.
ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ അത്‌ലറ്റാണ്‌ ഉഷ. ഐ.എ.എ.എഫ്‌. തന്നെയാണ്‌ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്‌. സെപ്‌റ്റംബറില്‍ ഖത്തറില്‍ നടക്കുന്ന 52-ാമത്‌ ഐ.എ.എ.എഫ്‌. സമ്മേളനത്തിനിടെ നടക്കുന്ന പുരസ്‌കാരദാന ചടങ്ങില്‍ പങ്കെടുക്കാനും ക്ഷണമുണ്ട്‌.
ലോക അത്‌ലറ്റിക്‌ വേദിയില്‍ നിന്ന്‌ ലഭിച്ച വലിയ അംഗീകാരമായി താന്‍ ഇതിനെ കാണുന്നതായി ഉഷ ട്വിറ്ററിലൂടെ അറിയിച്ചു.

Ads by Google
Friday 19 Jul 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW