Monday, August 19, 2019 Last Updated 4 Min 23 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 01.06 AM

ഇന്തോനീഷ്യന്‍ ഓപ്പണ്‍ ബാഡ്‌മിന്റണ്‍ സിന്ധു ക്വാര്‍ട്ടറില്‍; ശ്രീകാന്ത്‌ പുറത്ത്‌

uploads/news/2019/07/322901/6.jpg

ക്വാലാലംപൂര്‍: ഇന്തോനീഷ്യന്‍ ഓപ്പണ്‍ ബാഡ്‌മിന്റണിന്റെ പ്രീ ക്വാര്‍ട്ടറില്‍ ഇന്ത്യക്ക്‌ ആഹ്‌ളാദവും നിരാശയും. വനിതാ വിഭാഗത്തില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന്‌ പി.വി. സിന്ധു പ്രതീക്ഷ കാത്തപ്പോള്‍ പുരുഷ വിഭാഗത്തില്‍ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന കിഡംബി ശ്രീകാന്ത്‌ തോറ്റു പുറത്തായി.
ഇന്നലെ നടന്ന പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഡെന്മാര്‍ക്കിന്റെ മിയ ബ്ലിച്ച്‌ ഫെല്‍ഡിനെയാണ്‌ മൂന്ന്‌ ഗെയിം നീണ്ട പോരാട്ടത്തില്‍ സിന്ധു കീഴടക്കിയത്‌. 62 മിനുട്ട്‌ നീണ്ട മത്സരത്തില്‍ ആദ്യത്തെയും മൂന്നാമത്തെയും ഗെയിം സ്വന്തമാക്കി 21-14, 17-21, 21-11 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ ജയം.
ഹോങ്കോങ്ങ്‌ താരത്തിനോടാണു ശ്രീകാന്ത്‌ പ്രീക്വാര്‍ട്ടറില്‍ കീഴടങ്ങിയത്‌. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു പരാജയം. സ്‌കോര്‍ 17-21, 19-21. വെറും 39 മിനുട്ട്‌ നീണ്ട പോരാട്ടത്തിലാണ്‌ ഇന്ത്യന്‍ താരം അടിയറവ്‌ പറഞ്ഞത്‌.
ഇന്ത്യന്‍ പുരുഷ ഡബിള്‍സ്‌ ജോഡികളായ സാത്വിക്‌ സായിരാജ്‌-ചിരാഗ്‌ ഷെട്ടി കൂട്ടുകെട്ടുംപ്രീ ക്വാര്‍ട്ടറില്‍ തോറ്റ്‌ പുറത്തായി. വെറും 28 മിനുട്ട്‌ മാത്രം നീണ്ട മത്സരത്തില്‍ ഇന്തോനേഷ്യന്‍ ജോഡികളോടു 15-21, 14-21 എന്ന സ്‌കോറിനാണ്‌ ഇന്ത്യന്‍ താരങ്ങള്‍ പരാജയപ്പെട്ടത്‌.

Ads by Google
Friday 19 Jul 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW