Thursday, August 22, 2019 Last Updated 6 Min 10 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 01.06 AM

ബെറ്റിങ്‌ നിയമം ലംഘിച്ചു സ്‌റ്ററിഡ്‌ജിനു വിലക്കും പിഴയും

uploads/news/2019/07/322900/5.jpg

ലണ്ടന്‍: ബെറ്റിങ്‌ നിയമങ്ങള്‍ ലംഘിച്ചതിനു ഇംഗ്ലണ്ടിന്റെയും ലിവര്‍പൂളിന്റെയും സ്‌റ്റാര്‍ സ്‌ട്രൈക്കര്‍ ഡാനിയേല്‍ സ്‌റ്ററിഡ്‌ജിന്‌ ഇംഗ്ലീഷ്‌ ഫുട്‌ബോള്‍ അസോസിയേഷന്റെ വിലക്കും പിഴയും.
ഫുട്‌ബോളിന്റെ എല്ലാ മേഖലയില്‍ നിന്നും രണ്ടാഴ്‌ചത്തെ വിലക്കും 75000 പൗണ്ട്‌(ഏകദേശം 65 ലക്ഷം രൂപ) പിഴയുമാണ്‌ താരത്തിനു അസോസിയേഷന്‍ വിധിച്ചത്‌.
018 ല്‍ താന്‍ ലോണില്‍ സെവിയ്യയിലേക്ക്‌ ലോണില്‍ പോകും എന്ന വിവരം തന്റെ സഹോദരനു ചോര്‍ത്തി നല്‍കിയ താരം ഇതില്‍ ബെറ്റ്‌ വെക്കാന്‍ സഹോദരന്‌ നിര്‍ദേശവും നല്‍കി എന്നാണ്‌ അസോസിയേഷന്റെ അന്വേഷണ സമിതി കണ്ടെത്തിയത്‌.
എന്നാല്‍ 2018 ജനുവരി ട്രാന്‍സ്‌ഫര്‍ വിന്‍ഡോയില്‍ താരത്തിന്റെ സെവിയിലേക്കുള്ള ലോണ്‍ മുടങ്ങുകയും താരം വെസ്‌റ്റ് ബ്രോമിലേക്കു ലോണില്‍ പോകുകയും ചെയ്‌തിരുന്നു.
ആദ്യം ആറാഴ്‌ത്തെ വിലക്കും ആയിരുന്നെങ്കിലും ഇതില്‍ നാലാഴ്‌ചത്തെ ശിക്ഷ തല്‍ക്കാലം മാറ്റി വെക്കുകയും ചെയ്‌തു. നിലവില്‍ ജൂലൈ 31 വരെ താരത്തിന്‌ ഫുട്‌ബോളില്‍ നിന്ന്‌ മാറി നില്‍ക്കേണ്ടി വരും. നിലവില്‍ ഫ്രീ ഏജന്റ്‌ ആയ താരം ലിവര്‍പൂളിന്‌ വേണ്ടിയാണ്‌ അവസാനം കളിച്ചത്‌. ചെല്‍സിക്ക്‌ വേണ്ടിയും താരം കളിച്ചിട്ടുണ്ട്‌.

Ads by Google
Friday 19 Jul 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW