Friday, August 23, 2019 Last Updated 13 Min 41 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 01.06 AM

സബ്‌സ്റ്റിറ്റ്യൂട്ട്‌ നിയമം പൊളിച്ചെഴുതാന്‍ ഐ.സി.സി. പകരക്കാരനായി ഇറങ്ങുന്നയാള്‍ക്ക്‌ ഇനി ബാറ്റിങ്ങും ബൗളിങ്ങും ചെയ്യാം

uploads/news/2019/07/322899/4.jpg

ലണ്ടന്‍: ക്രിക്കറ്റില്‍ മറ്റൊരു സുപ്രധാന നിയമഭേദഗതി കൂടി വരുത്താന്‍ രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സില്‍ തയാറെടുക്കുന്നു. മത്സരത്തിനിടെ പരുക്കേറ്റ താരത്തിന്‌ ഗ്രൗണ്ട്‌ വിടേണ്ട സാഹചര്യത്തില്‍ പുതിയ കളിക്കാരനെ ടീമിലെടുക്കാന്‍ അവസരം നല്‍കുന്ന 'കണ്‍കഷന്‍ സബ്‌സ്റ്റിറ്റ്യൂട്ട്‌' സംവിധാനം കൊണ്ടുവരാനാണ്‌ ഐ.സി.സി. ആലോചിക്കുന്നത്‌.
അടുത്തിടെ ആരംഭിക്കുന്ന ആഷസ്‌ ക്രിക്കറ്റ്‌ പരമ്പരയില്‍ ഇതു പരീക്ഷണാടിസ്‌ഥാനത്തില്‍ നടപ്പിലാക്കും. ലണ്ടനില്‍ നടക്കുന്ന ഐ.സി.സിയുടെ വാര്‍ഷിക യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കും.
പരുക്കേറ്റ ഒരു താരത്തിനു ആ മത്സരത്തില്‍ പരുക്കേറ്റു പിന്നീട്‌ കളിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇപ്പോള്‍ പകരക്കാരനെ ഇറക്കാറുണ്ട്‌. എന്നാല്‍ ആ താരത്തിനു ഫീല്‍ഡ്‌ ചെയ്യാന്‍ മാത്രമേ അനുവാദമുള്ളു. ബാറ്റിങ്ങിനും ബൗളിങ്ങിനും ഇറങ്ങാനാകില്ല.
അതിനു പകരം ബാറ്റിങ്ങും ബൗളിങ്ങും കൂടി ചെയ്യാനാകുന്ന തരത്തില്‍ സബ്‌സ്റ്റിറ്റ്യൂഷന്‍ നടത്തുന്നതിനെയാണ്‌ കണ്‍കഷന്‍ സബ്‌സ്റ്റിറ്റ്യൂട്ട്‌ എന്നു പറയുന്നത്‌. ഐ.സി.സിയുടെ തീരുമാനം വന്നാല്‍ ഓഗസ്‌റ്റ് ഒന്നു മുതല്‍ തുടങ്ങുന്ന ആഷസ്‌ പരമ്പര മുതില്‍ ഇത്‌ നടപ്പിലാകും.2014-ല്‍ ബൗണ്‍സര്‍ തലയില്‍ക്കൊണ്ട്‌ ഓസീസ്‌ താരം ഫില്‍ ഹ്യൂസ്‌ മരണമടഞ്ഞതിനു ശേഷം ക്രിക്കറ്റ്‌ ഓസ്‌ട്രേലിയയാണ്‌ ഇത്തരത്തിലൊരു സംവിധാനത്തെക്കുറിച്ച്‌ ആലോചിച്ചത്‌.
തുടര്‍ന്ന്‌ 2016-2017 സീസണ്‍ മുതല്‍ ആഭ്യന്തര ക്രിക്കറ്റിലും ബിഗ്‌ ബാഷ്‌ ലീഗിലും അവര്‍ ഈ പരിഷ്‌കാരം നടപ്പിലാക്കുകയും ചെയ്‌തു. എന്നാല്‍ ഐ.സി.സി അംഗീകരിക്കാതിരുന്നതിനാല്‍ ഷെഫീല്‍ഡ്‌ ഷീല്‍ഡില്‍ ഈ പരിഷ്‌കാരം വരുത്തിയിരുന്നില്ല.
പരുക്കേല്‍ക്കുന്ന കളിക്കാരന്റെ സമാന ശേഷിയുള്ള കളിക്കാരനെ പകരക്കാരനായി ഇറക്കാന്‍ കഴിയുന്ന വിധത്തിലുള്ളതായിരിക്കും പുതിയ നിയമം.ബാറ്റ്‌സ്മാന്‌ പരുക്കേല്‍ക്കുകയാണെങ്കില്‍ പകരം ബാറ്റ്‌സ്മാനെയും ബൗളര്‍ക്ക്‌ പരുക്കേല്‍ക്കുകയാണെങ്കില്‍ ബൗളറെയും ഇനി മുതല്‍ കളിപ്പിക്കാന്‍ കഴിയും. കണ്‍കഷന്‍ സബ്‌സ്റ്റിറ്റ്യൂട്ട്‌ ആയി ഇറങ്ങുന്ന കളിക്കാരന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത്‌ മാച്ച്‌ റഫറി ആയിരിക്കും. പുതിയ മാറ്റം എല്ലാ ഫോര്‍മാറ്റ്‌ മത്സരങ്ങള്‍ക്കും ബാധകമായിരിക്കും.
മെഡിക്കല്‍ പ്രതിനിധിയായി എല്ലാ ടീമും ഒരാളെ നിര്‍ദേശിക്കണമെന്നും ഇതിന്‌ പുറമെ എല്ലാ മത്സരങ്ങള്‍ക്കും ഒരു സ്വതന്ത്ര ഡോക്‌ടറെ നിയോഗിക്കാനും ഈ ഡോക്‌ടറുടെ അഭിപ്രായം കൂടി പരിഗണിച്ചശേഷം പകരം കളിക്കാരനെ ഇറക്കാന്‍ അനുമതി നല്‍കാനുമാണ്‌ ഐ.സി.സി ആലോചിക്കുന്നത്‌.

Ads by Google
Friday 19 Jul 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW