Tuesday, August 20, 2019 Last Updated 9 Min 57 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 01.06 AM

ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ്‌ കപ്പ്‌ ബയേണിനെ വീഴ്‌ത്തി ആഴ്‌സണല്‍

uploads/news/2019/07/322898/3.jpg

ന്യൂയോര്‍ക്ക്‌: യു.എസില്‍ നടക്കുന്ന ഫുട്‌ബോള്‍ പ്രീ സീസണ്‍ ചാമ്പ്യന്‍ഷിപ്പായ ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ്‌ കപ്പില്‍ ബുണ്ടസ്‌ ലിഗ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിനെ തോല്‍പ്പിച്ച്‌ ആഴ്‌സണല്‍.
ചാമ്പ്യന്‍ഷിപ്പിലെ രണ്ടാം മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ആഴ്‌സണലിന്റെ ജയം. ആദ്യ മത്സരത്തില്‍ ഇറങ്ങിയതിനേക്കാള്‍ മികച്ച അനുഭവ സമ്പത്തുള്ള ടീമിനെ ഇറക്കിയ ആഴ്‌സണല്‍ മത്സരം അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം ബാക്കി നില്‍ക്കെ നേടിയ ഗോളിലാണ്‌ ജയം സ്വന്തമാക്കിയത്‌. ആഴ്‌സണലിന്‌ വേണ്ടി മുന്‍നിര താരങ്ങളായ പിയറി ഔബാമയാങ്‌, മെസ്യൂട്ട്‌ ഓസില്‍, അലക്‌സാന്‍ഡ്രേ ലക്കാസറ്റെ, ഹെന്റ്‌റി മിഖ്‌താര്യന്‍ എന്നിവരെല്ലാം ഇന്നത്തെ മത്സരത്തിന്‌ ഇറങ്ങിയിരുന്നു.
ഗോള്‍ രഹിതമായ ആദ്യ പകുതിക്ക്‌ ശേഷം മത്സരത്തിന്റെ രണ്ടാം പകുതിയിലാണ്‌ മത്സരത്തിലെ മൂന്ന്‌ ഗോളുകളും പിറന്നത്‌.
ലൂയിസ്‌ പോസ്‌നന്‍സ്‌കിയുടെ സെല്‍ഫ്‌ ഗോളില്‍ ആഴ്‌സണലാണ്‌ മത്സരത്തില്‍ ആദ്യം ലീഡ്‌ നേടിയത്‌.
എന്നാല്‍ സ്‌റ്റാര്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്കിയുടെ ഗോളില്‍ ബയേണ്‍ സമനില പിടിച്ചെങ്കിലുംയുവതാരം എഡ്‌ഡി എന്‍കെയ്‌റ്റയുടെ ഗോളില്‍ ആഴ്‌സണല്‍ ജയം ഉറപ്പിക്കുകയായിരുന്നു.

Ads by Google
Friday 19 Jul 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW