Tuesday, August 20, 2019 Last Updated 0 Min 50 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 12.54 AM

'റബറിന്റെ ന്യായവില 258 രൂപയാക്കണം'

കൊച്ചി: റബറിന്റെ ന്യായവില 258 രൂപയായി നിശ്‌ചയിക്കണമെന്ന്‌ കണ്‍സോര്‍ഷ്യം ഓഫ്‌ ഇന്ത്യന്‍ റബര്‍ ഗ്രോവേഴ്‌സ്‌ അസോസിയേഷന്‍. ഉല്‍പാദനച്ചെലവിന്‌ ആനുപാതികമായി റബറിനു വിലയില്ല. ഇതുമൂലം രാജ്യത്തെ 11 ലക്ഷം റബര്‍ കര്‍ഷകര്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്‌.
ഇൗ സന്ദര്‍ഭത്തില്‍ റബര്‍ ഉല്‍പാദന മേഖലയിലെ കര്‍ഷകര്‍ രൂപം കൊടുത്ത സംഘടനയാണ്‌ കണ്‍സോര്‍ഷ്യം ഓഫ്‌ ഇന്ത്യന്‍ റബര്‍ ഗ്രോവേഴ്‌സ്‌ ഓര്‍ഗനൈസേഷനെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. റബറിനു ന്യായവില, ഇറക്കുമതി നിയന്ത്രണങ്ങള്‍, രാജ്യാന്തര കരാറുകളുടെ പുനര്‍ചിന്തനം, റബര്‍ ഉപഭോഗം കൂട്ടല്‍, ആവര്‍ത്തന കൃഷിക്കുള്ള ധനസഹായം തുടങ്ങിയ വിഷയങ്ങളില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ അധികൃതര്‍ തയാറാകണമെന്നും ജോര്‍ജ്‌ ജോസഫ്‌, ജോണി മാത്യൂ, സന്തോഷ്‌ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Ads by Google
Friday 19 Jul 2019 12.54 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW