Tuesday, August 20, 2019 Last Updated 0 Min 44 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 12.54 AM

വിപണികളില്‍ കടുത്ത നഷ്‌ടം

മുംബൈ: രാജ്യാന്തര വിപണികളിലെ തളര്‍ച്ച പ്രാദേശിക സൂചികള്‍ക്കു തിരിച്ചടിയായി. സെന്‍സെക്‌സും നിഫ്‌റ്റിയും കടുത്ത നഷ്‌ടം വരിച്ചു. വില്‍പ്പന സമ്മര്‍ദവും ലാഭമെടുപ്പും വിപണികള്‍ക്കു അതിജീവിക്കാനായില്ല. സെന്‍സെക്‌സ്‌ 318.18 പോയിന്റ്‌ താഴ്‌ന്ന്‌ 38,897ലും നിഫ്‌റ്റി 90.60 പോയിന്റ്‌ നഷ്‌ടത്തില്‍ 11,596ലുമാണു വ്യാപാരം അവസാനിപ്പിച്ചത്‌. എച്ച്‌.ഡി.എഫ്‌.സി, എച്ച്‌.ഡി.എഫ്‌.സി. ബാങ്ക്‌, കൊടക്‌ ബാങ്ക്‌, ഐ.ടി.സി. ഓഹരികള്‍ നേട്ടത്തിലായിരുന്നു. യെസ്‌ ബാങ്ക്‌, ഒ.എന്‍.ജി.സി, ടാറ്റ മോട്ടോര്‍സ്‌, മാരുതി, വേദാന്ത, ബജാജ്‌ ഓട്ടോ, എസ്‌.ബി.ഐ, ഇന്റസന്‍ഡ്‌ ബാങ്ക്‌, ടി.സി.എസ്‌, ലാര്‍സന്‍ ആന്‍ഡ്‌ ട്യൂബ്രോ, ടാറ്റ സ്‌റ്റീല്‍, ഐ.സി.ഐ.സി.ഐ. ബാങ്ക്‌, ഹീറോ മോട്ടോകോപ്‌, റിലയന്‍സ്‌, ആക്‌സിസ്‌ ബാങ്ക്‌, സണ്‍ഫാര്‍മ, ഭാരതി എയര്‍ടെല്‍, പവര്‍ഗ്രിഡ്‌, ഏഷ്യന്‍ പെയിന്റ്‌സ്‌, ഇന്‍ഫോസിസ്‌, ബജാജ്‌ ഫിനാന്‍സ്‌ എന്നീ ഓഹരികള്‍ നഷ്‌ടത്തിലായി.
യു.എസ്‌- ചൈന വ്യാപാരയുദ്ധം തുടരുമെന്ന തരത്തിലുള്ള വാര്‍ത്തകളാണു രാജ്യാന്തര വിപണികള്‍ക്കു തലവേദനയാകുന്നത്‌.

Ads by Google
Friday 19 Jul 2019 12.54 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW