Tuesday, August 20, 2019 Last Updated 0 Min 44 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 12.54 AM

വാഹനവില്‍പനയില്‍ ഇടിവെന്ന്‌ റിപ്പോര്‍ട്ട്‌

കൊച്ചി: കഴിഞ്ഞ മാസം വാഹനവില്‍പന കുറഞ്ഞതായി ഓട്ടോമൊബൈല്‍ ഡീലേഴ്‌സ്‌ അസോസിയേഷനുകളുടെ ഫെഡറേഷന്റെ (എഫ്‌.എ.ഡി.എ-ഫാഡ) റിപ്പോര്‍ട്ട്‌. 2019 ജൂണിലെ വാഹന രജിസ്‌ട്രേഷനിലാണ്‌ കുറവ്‌.
ലിക്വിഡിറ്റി വ്യവസ്‌ഥകള്‍ കര്‍ശനമായി തുടരുന്നതും കാലവര്‍ഷം വൈകിയതുമാണ്‌ കാരണമായി ചൂണ്ടിക്കാണിക്കുന്നതെന്നു ഫാഡ പ്രസിഡന്റ്‌ ആഷിഷ്‌ ഹര്‍ഷരാജ്‌ കാലെ പറഞ്ഞു. 2018 ജൂണില്‍ 17.4 ലക്ഷം വാഹനം വിറ്റ സ്‌ഥാനത്ത്‌ 2019 ല്‍ അതേ മാസം 16.44 ലക്ഷമായി കുറഞ്ഞു.
മൊത്തം വാഹനങ്ങളുടെ കണക്കെടുത്താല്‍ ഉത്തര്‍പ്രദേശിലാണ്‌ ജൂണില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ രജിസ്‌റ്റര്‍ (2,93,905) ചെയ്‌തിട്ടുള്ളത്‌. മഹാരാഷ്‌ട്രയും (1,56,716) തമിഴ്‌നാടുമാണ്‌ (1,49,698) തൊട്ടുപിന്നിലുള്ളത്‌. സ്വകാര്യ വാഹനങ്ങളുടെ വിഭാഗത്തില്‍ ഉത്തര്‍പ്രദേശ്‌ (30,358)തന്നെയാണ്‌ മുന്നില്‍. മഹാരാഷ്‌ട്രയും(24,806) കര്‍ണാടകയുമാണ്‌(18,288) അടുത്ത സ്‌ഥാനങ്ങളില്‍. ആര്‍.ടി ഓഫീസുകളില്‍ നിന്നുമാണ്‌ കണക്കുകള്‍ ശേഖരിച്ചത്‌. കേരളം കഴിഞ്ഞ മാസമാണ്‌ വാഹന്‍ പ്ലാറ്റ്‌ഫോമിലേക്ക്‌ പൂര്‍ണമായും മാറിയത്‌. അതുകൊണ്ട്‌ താരതമ്യ കണക്കുകള്‍ ലഭ്യമല്ല.

Ads by Google
Friday 19 Jul 2019 12.54 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW