Wednesday, August 07, 2019 Last Updated 2 Min 52 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jul 2019 09.15 PM

‘മമ്മാ നോക്കിക്കേ അത് ഞാനാണ്... ഡയാന രാജകുമാരി’ ; നാല് വയസുകാരന്റെ വെളിപ്പെടുത്തലുകളില്‍ അന്തംവിട്ട് മാതാപിതാക്കളും വിദഗ്ധരും

ഓസ്‌ട്രേലിയന്‍ ടെലിവിഷന്‍ അവതാരകനായ ഡേവിഡ് ക്യാപ്‌ബെല്ലിന്റെ മകന്‍ ബില്ലിയെന്ന നാല് വയസുകാരന്‍ താന്‍ ഡയാന രാജകുമാരിയുടെ പുനര്‍ജന്മമാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയന്‍ പൗരനായ ബില്ലി ഇതുവരെ ബ്രിട്ടണില്‍ പോയിട്ടില്ല. എന്നാല്‍ രാജകുമാരിയുടെ ജീവിതത്തിലെ പല സംഭവങ്ങളെ കുറിച്ചും പറയുകയാണ് ബില്ലി.
princess Diana

ബ്രിട്ടണിലെ ചാള്‍സ് രാജകുമാരന്റെ പത്‌നിയായിരുന്നു ഡയാന രാജകുമാരി. 1997-ലെ ഒരു കാറപകടത്തിലാണ് ഡയാന മരണമടയുന്നത്. ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ ടെലിവിഷന്‍ അവതാരകനായ ഡേവിഡ് ക്യാപ്‌ബെല്ലിന്റെ മകന്‍ ബില്ലിയെന്ന നാല് വയസുകാരന്‍ താന്‍ ഡയാന രാജകുമാരിയുടെ പുനര്‍ജന്മമാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയന്‍ പൗരനായ ബില്ലി ഇതുവരെ ബ്രിട്ടണില്‍ പോയിട്ടില്ല. എന്നാല്‍ രാജകുമാരിയുടെ ജീവിതത്തിലെ പല സംഭവങ്ങളെ കുറിച്ചും പറയുകയാണ് ബില്ലി.

മകന്റെ ഇത്തരം പ്രവചനങ്ങള്‍ അവന്റെ മാതാപിതാക്കളെ ആശയക്കുഴപ്പത്തിലാക്കുകയാണ്. പുനര്‍ജന്മത്തെ കുറിച്ച് വ്യക്തമായ ഉത്തരം നല്‍കാന്‍ വിദഗ്ധര്‍ക്കു പോലും കഴിഞ്ഞിട്ടില്ല. ലോകമാകെ ബില്ലിയുടെ വെളിപ്പേടുത്തല്‍ ശ്രദ്ധനേടിക്കൊണ്ടിരിക്കുകയാണ്. രണ്ട് വയസ്സു മാത്രം പ്രായമുള്ളപ്പോഴാണ് ബില്ലി ആദ്യമായി ഡയാന രാജകുമാരിയെ കുറിച്ച് പറഞ്ഞതെന്ന് ഡേവിഡ് ക്യാപ്‌ബെല്ല് പറയുന്നു. ഒരു ദിവസം ടിവിയില്‍ ഡയാന രാജകുമാരിയുടെ ചിത്രം കണ്ട ബില്ലി പറഞ്ഞത് ഇങ്ങനെയാണ് - '' മമ്മാ നോക്കിക്കേ അത് ഞാനാണ്, ഞാന്‍ രാജകുമാരി ആയിരുന്നപ്പോഴുള്ള ചിത്രമാണത്.'' പക്ഷേ മാതാപിതാക്കള്‍ അവന്‍ പറഞ്ഞത് അത്ര കാര്യമാക്കിയില്ല. പക്ഷേ പിന്നീടും അവന്‍ ഡയാനയെ കുറിച്ച് പറഞ്ഞു. ' അന്ന് എനിക്കൊരു ചേട്ടനുണ്ടായിരുന്നു, ജോണ്‍.. രണ്ടു പിള്ളേരും..'' - ഇതോടെ മാതാപിതാക്കള്‍ ഇക്കാര്യത്തെ കുറിച്ച് അന്വേഷിച്ചു.

ഡയാന ജനിക്കുന്നതിന് മുന്‍പേ അവര്‍ക്ക് ജോണ്‍ എന്ന ഒരു ചേട്ടന്‍ ഉണ്ടായിരുവെന്ന് അറിഞ്ഞു. ഇത് തങ്ങള്‍ക്ക് പോലും അറിയാത്ത വിവരമായിരുന്നുവെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. ഡയാന ജനിക്കുന്നതിന് മുന്‍പേ ജോണ്‍ മരിച്ചുപോയിരുന്നു. ഇത്ര ചെറിയ പ്രായത്തില്‍ ബില്ലി ഇതെങ്ങനെ അറിഞ്ഞു. പക്ഷേ പിന്നീട് പലപ്പോഴും ബില്ലി ഇങ്ങനെയുള്ള കാര്യങ്ങള്‍ പറഞ്ഞു. ഇന്നേവരെ ഡയാനരാജകുമാരിയെ കുറിച്ച് മകനോട് ഒന്നും പറഞ്ഞു കൊടുത്തിട്ടില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു. ഡയാനയുടെ ജീവിതത്തിലെ പല സ്വകാര്യമായ കാര്യങ്ങള്‍ പോലും കുഞ്ഞ് പറഞ്ഞു തുടങ്ങിയപ്പോള്‍ അവര്‍ക്കത് അവഗണിക്കാനായില്ലെന്ന് ഡേവിഡ് ക്യാപ്‌ബെല്‍ പറയുന്നു.

ഡേവിഡ് ക്യാപ്‌ബെല്ലിന്റെ ഒരു സ്‌കോട്ടിഷ് സുഹൃത്തിനോട് ഒരു ദിവസം ബില്ലി പറഞ്ഞത് ഇങ്ങനെയായിരുന്നു ' ഞാന്‍ രാജകുമാരിയായിരുന്നപ്പോള്‍, ഒരു മാളികയിലേക്ക് എപ്പോഴും പോകുമായിരുന്നു. അതില്‍ യൂണികോണ്‍സ് ഉണ്ടായിരുന്നു. അതിന്റെ പേര് ബാല്‍മോറല്‍ എന്നാണ്...അടുത്തിടെ ബില്ലിയുടെ അമ്മ ഡയാനയുടെ ഒരു ചിത്രം മകനെ കാണിച്ചപ്പോള്‍ അവന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു.' ഞാന്‍ രാജകുമാരി ആയിരുന്നപ്പോഴുള്ള ചിത്രമാണിത്.. ഒരു ദിവസം ഒരുപാട് സൈറണുകള്‍ മുഴങ്ങി.. അന്ന് ഞാന്‍ രാജകുമാരി അല്ലാതായി..'. മകന്റെ ഈ വെളിപ്പെടുത്തലുകളില്‍ കുഴങ്ങുകയാണ് ഇപ്പോള്‍ ഈ മാതാപിതാക്കള്‍.

Ads by Google
Thursday 18 Jul 2019 09.15 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW