Tuesday, August 20, 2019 Last Updated 6 Min 20 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jul 2019 08.50 PM

അമ്മ ആഗ്രഹിച്ചത് തന്നെ ഐഎഎസ് ഓഫീസര്‍ ആക്കണമെന്ന്: പക്ഷെ 'ആധാര്‍ശില' നടി നീന ഗുപ്തയുടെ ജീവിതം മാറ്റിമറിച്ചു!

Neena Gupta

ബോളിവുഡിലെ പ്രമുഖ നടി നീന ഗുപ്ത നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പഠനത്തിന് ശേഷമാണ് സിനിമ ലോകത്തേക്ക് എത്തിയത്. നീനയെ ഐഎഎസ് ഓഫീസര്‍ ആക്കണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. എന്നാല്‍ ബിരുദാനന്തര ബിരുദത്തിന് ശേഷം നീന എത്തിയത് നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലായിരുന്നു.

സംസ്‌കൃത നാടകങ്ങളില്‍ സ്‌റ്റേജ് ടെക്‌നിക്ക് എന്നതായിരുന്നു ഗവേഷണ വിഷയം. സംസ്‌കൃതത്തില്‍ കൂടുതല്‍ പഠനം നടത്തണമെന്ന് കരുതിയിരുന്ന നീനയുടെ തീരുമാനത്തെ മാറ്റി മറിച്ചത് 1982ല്‍ പുറത്തു വന്ന ആധാര്‍ശില എന്ന ചിത്രമായിരുന്നു. സിനിമ തലക്ക് പിടിച്ചതോടെ നീന ബോംബെയിലേക്ക് എത്തുകയായിരുന്നു. അടുത്തിടെ നീന അലമാര വൃത്തിയാക്കിയപ്പോഴാണ് പഴയ കുറച്ച് ചിത്രങ്ങള്‍ കണ്ടെത്തിയത്. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ചിത്രങ്ങളായിരുന്നു നീന കണ്ടെത്തിയത്.

നീന തന്റെ കൈയ്യില്‍ കിട്ടിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. നിമിഷങ്ങള്‍ക്കകമാണ് ചിത്രങ്ങള്‍ വൈറലായത്. നീനയുടെ സീനിയര്‍ ബാച്ച് വിദ്യാര്‍ത്ഥിയായിരുന്നു അനുപം ഖേറും സതീഷ് കൗശികും, നീനയുടെ ജൂനിയറായിരുന്നു സുഷ്മിത മുഖര്‍ജി. അന്നൊക്കെ ഒരിക്കലും നായികാ വേഷങ്ങള്‍ നീനയ്ക്ക് ലഭിച്ചിരുന്നില്ല. അന്ന് നായികമാരായവര്‍ ഇന്ന് ക്യാമറയ്ക്ക് പിന്നിലും നീന ക്യാമറയ്ക്ക് മുന്നിലും എത്തി.

Ads by Google
Thursday 18 Jul 2019 08.50 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW