Wednesday, August 21, 2019 Last Updated 54 Min 19 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jul 2019 08.16 PM

എന്‍.ഡി തിവാരിയുടെ മകന്റെ മരണത്തില്‍ ഭാര്യയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി

 Rohit Tiwari

ന്യൂഡല്‍ഹി: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് എന്‍.ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരിയുടെ കൊലപാതകത്തില്‍ ഭാര്യ അപൂര്‍വ ശു€യ്‌ക്കെതിരെ ഡല്‍ഹി പോലീസ് കൊലക്കുറ്റം ചുമത്തി. കേസില്‍ 518 പേജുള്ള കുറ്റപത്രം ഡല്‍ഹിയിലെ സാകേത് കോടതിയില്‍ സമര്‍പ്പിച്ചു. രോഹിത്തിന്റെ ഭാര്യയുടെ അമ്മ ഉജ്വല തിവാരി ഉള്‍പ്പെടെ 56 സാക്ഷികളെ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

രോഹിത്തിന് അടുത്ത ബന്ധുവായ ഒരു സ്ത്രീയില്‍ ഒരു കുട്ടിയുണ്ടെന്നും സ്വത്തുക്കള്‍ ആ കുട്ടിക്ക് ലഭിക്കുമെന്നുമുള്ള ആശങ്കയെ തുടര്‍ന്നാണ് അപുര്‍വ ശു€ ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. ഇക്കഴിഞ്ഞ ഏപ്രില്‍ 15ന് വൈകിട്ടായിരുന്നു സംഭവം. ഭര്‍ത്താവിന് മറ്റൊരു ബന്ധമുണ്ടെന്ന സംശയത്തിന് പുറമെ തന്റ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ യാഥാര്‍ത്ഥ്യമാകില്ലെന്ന തിരിച്ചറിവും അപൂര്‍വയെ കൊലപാതകം ചെയ്യാന്‍ പ്രേരിപ്പിച്ചു.

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയും ഗവര്‍ണറുമൊക്കെ ആയിരുന്ന എന്‍.ഡി തിവാരിയുടെ മകനെ വിവാഹം കഴിക്കുമ്പോള്‍ തനിക്ക് രാഷ്ട്രീയ പ്രവേശനം എളുപ്പമാകുമെന്ന് അപുര്‍വ കരുതിയിരുന്നു. എന്നാല്‍ രോഹിത്തിന് രാഷ്ട്രീയ ബന്ധങ്ങളില്ലെന്ന് വിവാഹം കഴിഞ്ഞ ശേഷമാണ് അപൂര്‍വ മനസിലാക്കിയത്.

Ads by Google
Ads by Google
Loading...
TRENDING NOW