Tuesday, August 20, 2019 Last Updated 6 Min 35 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jul 2019 07.34 PM

കോഹ്‌ലിയുടെ വാക്ക് ഇനി കേള്‍ക്കില്ല: പുതിയ പരിശീലകനെ തിരഞ്ഞെടുക്കാന്‍ കപില്‍ ദേവ് തലവനായ സമിതി

Virat Kohli, New coach

മുംബൈ: ലോകകപ്പ് തോല്‍വിക്കു പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക 'തല' മാറുന്നു. ഇന്ത്യയ്ക്ക് ആദ്യമായി ലോകകപ്പ് നേടിക്കൊടുത്ത മുന്‍ ക്യാപ്റ്റന്‍ മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ് നേതൃത്വം നല്‍കുന്ന മൂന്നംഗ സ്റ്റിയറിംഗ് കമ്മിറ്റിയാണ് പരിശീലകന്റെ അന്തിമ തീരുമാനമെടുക്കുന്നത്. മുന്‍ ഇന്ത്യന്‍ താരവും പരിശീകനുമായ അന്‍ഷുമാന്‍ ഗെയ്ക്‌വാദ്, ശാന്ത രംഗസ്വാമി എന്നിവരാണ് സ്റ്റിയറിംഗ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. സുപ്രീംകോടതി നിയോഗിച്ച ബിസിസിഐ ഭരണസമിതിയും സ്റ്റിയറിംഗ് കമ്മിറ്റിക്ക് പിന്തുണ നല്‍കും.

അതേസമയം ഇത്തവണ പരിശീലകനെ നിയമിക്കുന്നതില്‍ നായകന്‍ വിരാട് കോഹ്‌ലിയുടെയോ, ടീം അംഗങ്ങളുടെയോ അഭിപ്രായമോ താത്പര്യമോ നോക്കില്ലെന്ന് ബിസിസിഐ അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ അനില്‍ കുംബ്ലെയെ മാറ്റി രവി ശാസ്ത്രിയെ പരിശീലകനായി നിയമിക്കുന്നതില്‍ ക്യാപ്റ്റന്‍ കോഹ്‌ലിയുടെ ഇടപെടലുണ്ടായിരുന്നു. ഇനി മുതല്‍ സപ്പോര്‍ട്ട് സ്റ്റാഫിന്റെ തിരഞ്ഞെടുപ്പിലും ക്യാപ്റ്റനോ കോച്ചിനോ ഇടപെടാനാകില്ല. പരിശീലകന്റെ സപ്പോര്‍ട്ട് സ്റ്റാഫിനേയും ഇത്തവണ സ്റ്റിയറിംഗ് കമ്മിറ്റി തന്നെയാകും തീരുമാനിക്കുക.

Ads by Google
Ads by Google
Loading...
TRENDING NOW