Saturday, August 24, 2019 Last Updated 24 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jul 2019 05.57 PM

പരിക്കേറ്റ് കളിക്കാരന്‍ ഗ്രൗണ്ട് വിട്ടാല്‍ സബ്‌സ്റ്റിറ്റിയൂട്ട് താരത്തിന് ഇനി ബാറ്റും ബൗളും ചെയ്യാം!

Concussion substitutes

ലണ്ടന്‍: മത്സരത്തിനിടെ പരിക്കേറ്റ് കളിക്കാരന്‍ ഗ്രൗണ്ട് വിട്ടാല്‍ സബ്‌സ്റ്റിറ്റിയൂഷന്‍ താരത്തിന് ബാറ്റും ബൗളും ചെയ്യാമെന്ന് രീതിയില്‍ ക്രിക്കറ്റ് നിയമം പരിഷ്‌കരിക്കുന്നു. പരിക്കേറ്റ കളിക്കാരനു പകരം പുതിയ കളിക്കാരനെ ടീമിലെടുക്കുന്ന കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂട്ട്' സംവിധാനം ആഷസ് പരമ്പരയിലാണ് ഐസിസി നടപ്പാക്കാനൊരുങ്ങുന്നത്. ഇക്കാര്യത്തില്‍ ഐസിസിയുടെ വാര്‍ഷിക യോഗത്തില്‍ അന്തിമ തീരുമാനമാകും.

നിലവില്‍ പരിക്കേറ്റ് കളിക്കാരന്‍ മൈതാനം വിട്ടാല്‍ ഫീല്‍ഡിങ്ങില്‍ മാത്രമാണ് വ്യവസ്ഥകള്‍ക്ക് വിധേയമായി സബ്‌സ്റ്റിറ്റിയൂഷന്‍ അനുവദിച്ചിട്ടുള്ളത്. ഓഗസ്റ്റ് ഒന്ന് മുതലാണ് ആഷസ് പരമ്പര ആരംഭിക്കാനിരിക്കുന്നത്. ബാറ്റ്‌സ്മാന് പരിക്കേല്‍ക്കുകയാണെങ്കില്‍ ബാറ്റ്‌സ്മാനേയും ബൗളര്‍ക്ക് പരിക്കേറ്റാല്‍ ബൗളറേയും ഇനി മുതല്‍ കളിപ്പിക്കാനാകും. കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂട്ട് ആയി ഇറങ്ങുന്ന കളിക്കാരന്റെ കാര്യത്തില്‍ മാച്ച് റഫറി ആകും അന്തിമ തീരുമാനമെടുക്കുക. പുതിയ പരിഷ്‌കാരം എല്ലാ ഫോര്‍മാറ്റ് മത്സരങ്ങള്‍ക്കും ബാധകമാകും.

തലയിലേല്‍ക്കുന്ന പരിക്കുകള്‍ക്ക് മാത്രമാണ് ഇത് ബാധകം. തലയില്‍ പരിക്കേല്‍ക്കുന്ന പല കളിക്കാരും പിന്നീട് ടീമിന്റെ ആവശ്യം പരിഗണിച്ച് ബാന്‍ഡേജ് ചുറ്റി ബാറ്റിങ്ങിന് ഇറങ്ങാന്‍ നിര്‍ബന്ധിതരാവാറുണ്ട്.

Ads by Google
Thursday 18 Jul 2019 05.57 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW