Tuesday, August 20, 2019 Last Updated 0 Min 22 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jul 2019 04.01 PM

സുസുകി ആക്‌സസ് 125 എസ്ഇ വിപണിയില്‍

suzuki access 125 se in market

സുസുകി ആക്‌സസ് 125 സ്‌കൂട്ടറിന്റെ സ്‌പെഷല്‍ എഡിഷന്‍ (എസ്ഇ) വിപണിയില്‍ അവതരിപ്പിച്ചു. കറുപ്പ്, വെളുപ്പ്, വെള്ളി നിറങ്ങള്‍ കൂടാതെ പുതുതായി മറൂണ്‍ നിറത്തിലും 125 സിസി സ്‌കൂട്ടര്‍ ലഭിക്കും. ഡെല്‍ഹി എക്‌സ് ഷോറൂം വില 61,788 രൂപയാണ്.

ഡിസി സോക്കറ്റ് സ്റ്റാന്‍ഡേഡായി നല്‍കി. സെന്‍ട്രല്‍ ലോക്കാണ് മറ്റൊരു ഫീച്ചര്‍. കറുത്ത അലോയ് വീലുകള്‍, ഇളംതവിട്ടു നിറത്തിലുള്ള ലെതററ്റ് സീറ്റ്, ക്രോം ഫിനിഷോടുകൂടിയ വൃത്താകൃതിയിലുള്ള റിയര്‍ വ്യൂ മിററുകള്‍ എന്നിവ നല്‍കിയിരിക്കുന്നു. 'സ്പെഷ്യൽ എഡിഷൻ' ലോഗോയും സ്കൂട്ടറിൽ കാണാം.

125 സിസി എന്‍ജിന്‍ 8.7 പിഎസ് കരുത്തും 10.2 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. മുന്നില്‍ ഡിസ്‌ക്ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കും നല്‍കിയിരിക്കുന്നു. കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം സവിശേഷതയാണ്.

"ആക്സസ് 125 മോഡൽ സുസുക്കിയുടെ ഇന്ത്യയുടെ വളർച്ചയിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഉപഭോക്താകൾ ഈ മോഡലിനെ കൂടുതൽ സ്നേഹിക്കുന്നു. അതുകൊണ്ടുതന്നെ ഇതിനെ കൂടുതൽ മികച്ചതാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, ” സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വൈസ് പ്രസിഡന്റ് ദേവാഷിഷ് ഹണ്ട പറഞ്ഞു.

Ads by Google
Thursday 18 Jul 2019 04.01 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW