Tuesday, August 20, 2019 Last Updated 0 Min 20 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jul 2019 03.43 PM

വില പ്രഖ്യാപിക്കും മുമ്പേ ബുക്കിങ്ങില്‍ മുന്നേറി സെല്‍റ്റോസ്

kia receives over 6000 bookings for seltos in one day

കിയ സെല്‍റ്റോസിന്റെ വില പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ ആദ്യ ദിവസം 6046 ബുക്കിങ്ങുകള്‍ ലഭിച്ചെന്ന് കമ്പനി. ഈ മാസം 15 മുതലാണ് കിയ സെല്‍റ്റോസിന്റെ ബുക്കിങ് ആരംഭിച്ചത്.

അടുത്ത മാസം 22 ന് വാഹനത്തിന്റെ വില പ്രഖ്യാപിക്കും. ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിക്കുന്ന കിയയ്ക്ക് നിലവില്‍ രാജ്യത്തെ 160 നഗരങ്ങളിലായി 265 ടച്ച്‌പോയിന്റുകളുണ്ട്. 10 ലക്ഷം മുതല്‍ 17 ലക്ഷം വരെയായിരിക്കും വിലയെന്നാണ് സൂചന.

'സെല്‍റ്റോസ്' ചുവപ്പ്, കറുപ്പ്, നീല, ഓറഞ്ച്, ഗ്ലേഷ്യര്‍ വൈറ്റ്, ക്ലിയര്‍ വൈറ്റ്, സില്‍വര്‍, ഗ്രേ എന്നീ ഒറ്റനിറങ്ങളില്‍ വില്‍പനയ്ക്കുണ്ടാവും. കൂടാതെ റെഡ്/ബ്ലാക്ക്, ഗ്ലേഷ്യര്‍, വൈറ്റ്/ബ്ലാക്ക്, സില്‍വര്‍/ബ്ലാക്ക്, ഗ്ലേഷ്യര്‍ വൈറ്റ്/ഓറഞ്ച് എന്നീ ഇരട്ട വര്‍ണ സങ്കലനങ്ങളിലും സെല്‍റ്റോസ് ലഭ്യമാവും.

മലിനീകരണ നിയന്ത്രണത്തില്‍ ഭാരത് സ്റ്റേജ് ആറ് (ബിഎസ് ആറ്) നിലവാരം പുലര്‍ത്തുന്ന എന്‍ജിനാണ് ഈ ചെറു എസ്യുവിക്കുള്ളത്. 4.3 മീറ്ററാണ് ഈ വാഹനത്തിന്റെ നീളം.

1.5 ലീറ്റര്‍ പെട്രോള്‍, 1.5 ലീറ്റര്‍ ഡീസല്‍, 1.4 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ ഡയറക്ട് ഇന്‍ജക്ഷന്‍ എന്‍ജിനുകള്‍. ഡീസല്‍ എന്‍ജിനൊപ്പം ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ടോര്‍ക്ക് കണ്‍വര്‍ട്ടര്‍ ഗീയര്‍ ബോക്‌സുകളുണ്ട്.

1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനൊപ്പം ആറു സ്പീഡ് മാനുവല്‍, സി വി ടി ഗീയര്‍ബോക്‌സുകളാവും ട്രാന്‍സ്മിഷന്‍. സെല്‍റ്റോസിന്റെ മുന്തിയ വകഭേദങ്ങളില്‍ 10.25 ഇഞ്ച് ടച് സ്‌ക്രീന്‍, ഹെഡ് അപ് ഡിസ്‌പ്ലേ, 360 ഡിഗ്രി എറൗണ്ട് വ്യൂ കാമറ, സണ്‍ റൂഫ്, മള്‍ട്ടി കളര്‍ ആംബിയന്റ് ലൈറ്റിങ്, കൂള്‍ഡ് മുന്‍ സീറ്റ്, ബോസ് ഓഡിയോ സിസ്റ്റം തുടങ്ങിയവയുണ്ടാവും.

Ads by Google
Ads by Google
Loading...
TRENDING NOW