Tuesday, August 20, 2019 Last Updated 0 Min 32 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jul 2019 10.29 AM

നായ് രാപ്പകല്‍ ഓരിയിടുന്നതിന്റെ കാരണം തിരക്കിയയാള്‍ക്ക് കിട്ടിയത് മുട്ടന്‍ പണി

information commission

നായ ഓരിയിടുന്നതിന്റെ കാരണം തേടി മുഖ്യവിവരാവകാശ കമ്മിഷണനെ ഒരാള്‍ സമീപിച്ച സംഭവം കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. പത്തനംതിട്ടയാണ് വിചിത്രമായ സംഭവം നടന്നത്. പന്തളം മുടിയൂര്‍ക്കോണം സ്വദേശി അശോകനാണ് അയല്‍വാസിയുടെ വീട്ടിലെ നായയുടെ ഓരിയിടലിന് കാരണം തേടി വിവരാവകാശം നല്‍കിയത്. 2014-ലാണ് അയല്‍വാസിയുടെ ലിങ്കുവെന്ന നായ അശോകന്റെ ഉറക്കം കെടുത്തുന്നുവെന്നും നായ ഓരിയിടുന്നതെന്തിനാണെന്നും കാട്ടി ഒരു വിവരാവകാശം നല്‍കിയത്.

ഉത്തരം കാത്തിരുന്ന അശോകന് മൃഗസംരക്ഷണ വകുപ്പില്‍ നിന്ന് ലഭിച്ചത് അസഹനീയമായ മറുപടിയായിരുന്നു. ഇതോടെ അശോകന്‍ അപ്പീലിന് പോയി. ലിങ്കുവിന്റെ ഓരിയിടലിന് 2014 മുതല്‍ ഉത്തരം തേടി സര്‍ക്കാരില്‍ കത്തിടപാടുകള്‍ നടക്കുകയാണ്. ഇതിന്റെ അന്തിമ തീരുമാനം അറിയിക്കാനാണ് മറ്റു പരാതികള്‍ക്കൊപ്പം ചൊവ്വാഴ്ച തിരുവനന്തപുരത്തെ വിവരാവകാശ കമ്മീഷണര്‍ ഓഫീസിലിരുന്ന് വിഡിയോ കോണ്‍ഫറന്‍സിലൂടെ അശോകന്റെ പരാതിയും പരിഗണിച്ചത്. കലക്ടറേറ്റിലെ വിഡിയോ കോണ്‍ഫറന്‍സ് മുറിയില്‍ പരാതിക്കാരുമെത്തിയിരുന്നു. കൂടാതെ മൃഗസംരക്ഷണ വകുപ്പ് വെറ്ററിനറി സര്‍ജന്‍ ഡോ. ബിജു മാത്യു, ലൈവ് സ്റ്റോക് ഇന്‍സ്‌പെക്ടര്‍ ബി.എസ്. ബിന്ദു എന്നിവരും ഹാജരായി.

വിവരാവകാശ നിയമം ദുര്‍വിനിയോഗം ചെയ്യരുതെന്ന് കമ്മീഷണര്‍ അശോകനോട് പറഞ്ഞു. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെയും തന്റയും സമയം പാഴാവുകയാണ്. എന്നാല്‍, അറിയാനുള്ള അവകാശം കൊണ്ടാണ് അപേക്ഷ നല്‍കിയതെന്ന് അശോകന്‍ വിശദീകരിച്ചു. എന്നാല്‍, പൊതു അധികാരിയില്‍ ഉള്ള രേഖയും രജിസ്റ്ററും അടിസ്ഥാനമാക്കിയേ മറുപടി തരാന്‍ കഴിയൂവെന്നും വിവരങ്ങള്‍ ഗവേഷണം നടത്തി കണ്ടുപിടിക്കേണ്ട ഉത്തരവാദിത്തം ഉദ്യോഗസ്ഥര്‍ക്കില്ലെന്നും കമ്മീഷണര്‍ മറുപടി നല്‍കി.എന്നാല്‍ നായ ഇതിനോടകം ഓരിയിടല്‍ നിര്‍ത്തി.

Ads by Google
Thursday 18 Jul 2019 10.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW