Saturday, August 24, 2019 Last Updated 17 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jul 2019 08.53 AM

'നമ്മള്‍ സഖാക്കള്‍' വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഇരുപത്തിയെട്ട് അശ്ലീല വീഡിയോകള്‍; വീഡിയോ അയച്ച അംഗത്തിന്റെ ഫോണ്‍ കളഞ്ഞ് പോയതെന്ന് അഡ്മിന്‍; കള്ളിവെളിച്ചത്താക്കി മറ്റൊരു അംഗം

nammal sakhakal whtsapp group

കരള സെക്രട്ടേറിയറ്റ് എപ്ലോയീസ് അസോസിയേഷന്‍ അംഗങ്ങളും ഭാരവാഹികളും അംഗങ്ങളായ സഖാക്കളുടെ ഗ്രൂപ്പില്‍ അശ്ലീല വീഡിയോ. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഒരു സഖാവ് അശ്ലീല സന്ദേശങ്ങള്‍ അയച്ചത്. 28 അശ്ലീല വീഡിയോകളാണ് ഗ്രൂപ്പില്‍ അയച്ചത്. വനിതകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഗ്രൂപ്പിലേക്കാണ് വീഡിയോകള്‍ എത്തിയത്.

വീഡിയോ എത്തിയതോടെ ഗ്രൂപ്പ് അംഗങ്ങളായ വനിതകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഗ്രൂപ്പ് അഡ്മിനായ അസോസിയേഷന്‍ നേതാവിനെ വിളിച്ചു. നേതാവ് അപ്പോഴാണു വിവരം അറിയുന്നത്. വിഡിയോ അയച്ച ഭാരവാഹിയെ നേതാവ് അഡ്മിന്‍ വിളിച്ചു. ഫോണ്‍ എടുത്തില്ല. ഈ സമയവും ഗ്രൂപ്പ് അംഗങ്ങള്‍ നേതാവിനെ വിളിക്കുകയായിരുന്നു.

ഒടുവില്‍ നേതാവ് ഗ്രൂപ്പില്‍ ഒരു സന്ദേശം അയച്ചു, 'വിഡിയോ അയച്ച സഖാവിന്റെ ഫോണ്‍ വൈകിട്ടു കളഞ്ഞുപോയി. ഫോണ്‍ കിട്ടിയ ആരെങ്കിലും അശ്ലീല വിഡിയോകള്‍ അയച്ചതാകാം.' അതോടെ പ്രതിഷേധം കെട്ടടങ്ങി.

ഗ്രൂപ്പിലെ ഒരു അംഗം രാവിലെയാണു ദൃശ്യങ്ങളും വിഡിയോയും കാണുന്നത്. അദ്ദേഹം ഉടന്‍ തന്നെ അവ അയച്ച സഖാവിന്റെ ഫോണില്‍ വിളിച്ചു. ഇദ്ദേഹത്തിന്റെ ഫോണ്‍ കളഞ്ഞുപോയെന്നല്ലേ തലേന്ന് അഡ്മിന്‍ പറഞ്ഞത്? വിഡിയോ അയച്ച നേതാവിനെ വിളിച്ച സഖാവ് തലേന്ന് അഡ്മിന്‍ പറഞ്ഞതു കളവാണെന്നു ഗ്രൂപ്പില്‍ അറിയിച്ചു. ഇതറിഞ്ഞ വനിതാ സഖാക്കള്‍ പരാതി നല്‍കുമെന്നു ഭീഷണി ഉയര്‍ത്തി. അതോടെ നേതാവ് ഗ്രൂപ്പ് പിരിച്ചുവിട്ടു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW