Saturday, August 24, 2019 Last Updated 5 Min 27 Sec ago English Edition
Todays E paper
Ads by Google
ജി. അരുണ്‍
Thursday 18 Jul 2019 07.26 AM

സെക്രട്ടേറിയറ്റിലേക്ക് ഇരച്ചുകയറിയത് അരിമ്പൂരിലെ 'പെണ്‍പുലി' ; ശില്‍പ്പ നാട്ടിലും സഹപാഠികള്‍ക്കിടയിലും പണ്ടേ താരം; രാഹുല്‍ ഗാന്ധിയുടെ യൂത്ത് ബ്രിഗേഡ്

uploads/news/2019/07/322765/shilpa.jpg

തിരുവനന്തപുരം: മന്ത്രിസഭായോഗത്തിനിടെ ഭരണസിരാകേന്ദ്രത്തിലേക്കു തള്ളിക്കയറി പോലീസിനു തലവേദന സൃഷ്ടിച്ചത് അരിമ്പൂരില്‍ നിന്നുള്ള ''പെണ്‍പുലി'' അഡ്വ. ശില്‍പ. നോര്‍ത്ത് ബ്ലോക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനു തൊട്ടുതാഴെവരെ വരെ എത്തി മുദ്രാവാക്യം മുഴക്കിയ ശില്‍പയെ ഇവിടെനിന്നു നീക്കാന്‍ പോലീസ് ഏറെ പണിപ്പെട്ടു. രാഹുല്‍ ഗാന്ധിയുടെ യൂത്ത് ബ്രിഗേഡില്‍ അംഗമായ ശില്‍പ്പ നാട്ടിലും സഹപാഠികള്‍ക്കിടയിലും പണ്ടേ താരമാണ്.

തൃശൂര്‍ ഗവണ്‍മെന്റ് ലോ കോളേജിലായിരുന്നു നിയമപഠനം. അവിടെ എസ്.എഫ്.ഐയുടെ രാഷ്ട്രീയപ്പക സ്‌കൂട്ടര്‍ കത്തിച്ചിട്ടും ശില്‍പ തളര്‍ന്നില്ല. പോരാട്ടവീര്യം തിരിച്ചറിഞ്ഞ നേതാക്കള്‍ ഒടുവില്‍ കെ.എസ്.യുവിന്റെ ആദ്യ വനിതാ നിയോജക മണ്ഡലം പ്രസിഡന്റാക്കി ശില്‍പയുടെ നേതൃത്വത്തെ അംഗീകരിച്ചു. തുടര്‍ന്നാണു രാഹുലിന്റെ ബ്രിഗേഡിലെത്തുന്നത്. അങ്ങനെ സംസ്ഥാന നേതൃത്വത്തിലേക്കും എത്തി.

അഭിഭാഷകയായ ശില്‍പ 21-ാം വയസില്‍ തൃശൂരിലെ ഇടതുകോട്ടയായ അരിമ്പൂരില്‍ പഞ്ചായത്തംഗമായതോടെയാണ് നാട്ടുകാരുടെ കണ്ണിലുണ്ണിയായത്. അരിമ്പൂര്‍ ചങ്കരകണ്ടത്ത് ഐനാത്തെ പരമേശ്വരന്‍-ഓമന ദമ്പതികളുടെ മകളാണ് ശില്‍പ. അയ്യന്തോള്‍ കോടതിയിലാണു പ്രാക്ടീസ്. സെക്രട്ടേറിയറ്റിനുള്ളില്‍ അതിക്രമിച്ചു കയറിയതിനു ശില്‍പ്പക്കൊപ്പം അറസ്റ്റിലായ അനു, അരുണ്‍ രാമജന്ദ്രന്‍, അലോഷ്യസ് സേവ്യര്‍, ആനന്ദ് എന്നീ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കു തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് േകാടതി ജാമ്യം അനുവദിച്ചു.

ശില്‍പയ്ക്കു പരുക്കേറ്റതിനാല്‍ പോലീസ് ചികില്‍സയ്ക്കായി മാറ്റി. മന്ത്രിസഭായോഗത്തിനിടെ സെക്രട്ടേറിയറ്റില്‍ വന്‍ സുരക്ഷാവീഴ്ച. കെ.എസ്.യു. വനിതാപ്രവര്‍ത്തകര്‍ പോലീസ് സുരക്ഷാവലയം ഭേദിച്ച് സെക്രട്ടേറിയറ്റിനുള്ളിലേക്ക് ഇരച്ചുകയറി. രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പു് ഉണ്ടായിട്ടും തടയാന്‍ പോലീസിനായില്ല. മന്ത്രിസഭായോഗം നടക്കുമ്പോഴുണ്ടായ ഈ ഗുരുതരവീഴ്ച പോലീസ് ഉന്നതരെയടക്കം ഞെട്ടിച്ചു. മൂന്നു വനിതാ പ്രവര്‍ത്തകരാണു പോലീസ് വലയം ഭേദിച്ച് സെക്രട്ടേറിയറ്റിനകത്തു കടന്ന് മുദ്രാവാക്യം വിളിച്ചത്.

ഇതിലൊരാളായ കെ.എസ്.യു സംസ്ഥാന സെക്രട്ടറി അഡ്വ. ശില്‍പ മുഖ്യമന്ത്രിയുടെ ഓഫീസിനു താഴെവരെ എത്തി. യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷത്തിലും പരീക്ഷാക്രമക്കേടിലും നടപടി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ക്കിടെയാണു സംഭവം. കെ.എസ്.യു സമരപ്പന്തലില്‍ കോണ്‍ഗ്രസ് നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വി.ഡി സതീശനും അടക്കമുള്ളവരുണ്ടായിരുന്നു. സെക്രട്ടേറിയറ്റിനകത്തു കടന്ന വനിതകളില്‍ രണ്ടുപേരെ സുരക്ഷാ ജീവനക്കാരും പോലീസും ചേര്‍ന്നു പിടികൂടി.

അഡ്വ. ശില്‍പ്പ നോര്‍ത്ത് ബ്ലോക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന് താഴെ എത്തിയെങ്കിലും വനിതാ പോലീസ് ഇല്ലാത്തതിനാല്‍ തടയാന്‍ ആദ്യം മടിച്ചു. ഗ്രില്ലുകള്‍ പൂട്ടിയതോടെ ശില്‍പ്പ പുറത്തുനിന്നു മുദ്രാവാക്യം മുഴക്കി. തുടര്‍ന്നു കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍നിന്നു വനിതാ പോലീസുകാരെത്തിയാണ് പെണ്‍കുട്ടിയെ നീക്കിയത്. ശില്‍പ്പയെയും സഹപ്രവര്‍ത്തകരെയും ഒടുവില്‍ അറസ്റ്റ് ചെയ്തു നീക്കി.

Ads by Google
Ads by Google
Loading...
TRENDING NOW