Tuesday, August 20, 2019 Last Updated 21 Min 37 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jul 2019 01.50 AM

നാലമ്പല ദര്‍ശനത്തിനു രാമപുരത്ത്‌ ഭക്‌തിനിര്‍ഭരമായ തുടക്കം

uploads/news/2019/07/322702/re4.jpg

രാമപുരം: രാമായണമാസാരംഭമായ ഇന്നലെ രാമപുരത്തെ നാലമ്പല ദര്‍ശനത്തിനെത്തിയത്‌ നിരവധി ഭക്‌തര്‍.
പുലര്‍ച്ചെ നടതുറക്കുമ്പോള്‍ തന്നെ രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി നിരവധി ഭക്‌തര്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.
ശ്രീരാമസ്വാമി ക്ഷേത്രദര്‍ശനത്തിനുശേഷം കൂടപ്പുലം ലക്ഷ്‌മണസ്വാമി ക്ഷേത്രത്തിലും അമനകര ഭരതസ്വാമി ക്ഷേത്രത്തിലും മേതിരി ശത്രുഘ്‌നസ്വാമി ക്ഷേത്രത്തിലും ദര്‍ശനം നടത്തി വീണ്ടും ശ്രീരാമസ്വാമി ക്ഷേത്രത്തിലെത്തിയാണ്‌ ഭക്‌തര്‍ നാലമ്പല ദര്‍ശനം പൂര്‍ത്തിയാക്കിയത്‌.
അമനകര ഭരതസ്വാമി ക്ഷേത്രത്തില്‍ രാവിലെ എട്ടു മുതല്‍ അന്നദാനവും ഉണ്ടായിരുന്നു. ഉച്ചയ്‌ക്ക് ഒരുമണിക്കു ശേഷമാണ്‌ ക്ഷേത്രങ്ങളിലെ നട അടച്ചത്‌. വൈകിട്ടും ധാരാളം പേര്‍ ദര്‍ശനത്തിനെത്തിയിരുന്നു. രാവിലെ മുതല്‍ ഇടവിട്ട്‌ മഴ ഉണ്ടായിരുന്നെങ്കിലും തീര്‍ഥാടനത്തിന്‌ തടസമുണ്ടായില്ല. നാലു ക്ഷേത്രങ്ങളിലും തീര്‍ഥാടകര്‍ക്കായി വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പന്തല്‍, ബാരിക്കേഡ്‌, പാര്‍ക്കിങ്‌ സൗകര്യങ്ങള്‍ എന്നിവ മുന്‍ വര്‍ഷങ്ങളിലേക്കാള്‍ കൂടുതല്‍ ക്രമീകരിച്ചിട്ടുണ്ട്‌. എല്ലാ ക്ഷേത്രങ്ങളിലും കൂടുതല്‍ പോലീസിനേയും വൊളണ്ടിയേഴ്‌സിനെയും വിന്യസിച്ചിട്ടുണ്ട്‌.

Ads by Google
Thursday 18 Jul 2019 01.50 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW