Friday, August 23, 2019 Last Updated 14 Min 25 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jul 2019 01.34 AM

ഇന്‍സമാം ഉള്‍ ഹഖ്‌ പാക്‌ ടീം സെലക്‌ടര്‍ പദവി ഒഴിഞ്ഞു

uploads/news/2019/07/322658/s6.jpg

കറാച്ചി: ലോകകപ്പ്‌ ക്രിക്കറ്റിലെ ദയനീയ പ്രകടനത്തിനു പിന്നാലെ പാകിസ്‌താന്റെ മുഖ്യ സെലക്‌ടര്‍ പദവി ഒഴിയുകയാണെന്ന്‌ അറിയിച്ച്‌ ഇന്‍സമാം ഉള്‍ ഹഖ്‌. ലോകകപ്പ്‌ വരെയായിരുന്നു ഇന്‍സമാമിന്റെ കരാര്‍ കാലാവധി. മൂന്ന്‌ വര്‍ഷത്തിന്‌ ശേഷം തന്റെ കരാര്‍ പുതുക്കേണ്ടതില്ലെന്നു ഇന്‍സി പാക്‌ ക്രിക്കറ്റ്‌ ബോര്‍ഡിനെ അറിയിച്ചു.
ബോര്‍ഡിനു പുതിയ ചീഫ്‌ സെലക്‌ടറെ നിയമിക്കുവാനുള്ള അനുയോജ്യമായ സമയമാണ്‌ ഇതെന്നാണ്‌ താന്‍ വിശ്വസിക്കുന്നതെന്ന്‌ ഇന്‍സമാം ഉള്‍ ഹഖ്‌ വ്യക്‌തമാക്കി. പുതിയ ആശയങ്ങളും ചിന്തകളും അവര്‍ക്ക്‌ കൊണ്ടുവരാനാകുമെന്ന്‌ ഇന്‍സമാം വിശ്വാസം രേഖപ്പെടുത്തി.
ലോകകപ്പിലെ പാളിയ തുടക്കത്തിന്‌ ശേഷം അവസാന മത്സരങ്ങളില്‍ മികവാര്‍ന്ന പ്രകടനവുമായി പാക്കിസ്‌ഥാന്‍ 11 പോയിന്റ്‌ നേടി ഗ്രൂപ്പ്‌ ഘട്ടം അവസാനിപ്പിച്ചുവെങ്കിലും ന്യൂസിലണ്ടിനോട്‌ റണ്‍ റേറ്റിന്റെ അടിസ്‌ഥാനത്തില്‍ പിന്തള്ളപ്പെട്ട്‌ പോകുകയായിരുന്നു.

Ads by Google
Thursday 18 Jul 2019 01.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW