Thursday, August 22, 2019 Last Updated 7 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jul 2019 01.34 AM

പ്രീ സീസണില്‍ ലീഡ്‌സിനെ തകര്‍ത്ത്‌ യുണൈറ്റഡ്‌

uploads/news/2019/07/322657/s5.jpg

പെര്‍ത്ത്‌: മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന്റെ ഓസ്‌ട്രേലിയന്‍ പ്രീ സീസണ്‍ ക്യാമ്പിനു തകര്‍പ്പന്‍ ജയത്തോടെ അവസാനം.ഒമ്പതു ദിവസമായി ഓസ്‌ട്രേലിയയില്‍ നടന്നു വന്ന പ്രീ സീസണില്‍ ഇന്നലെ നടന്ന അവസാന മത്സരത്തില്‍ പരമ്പരാഗത വൈരികളായ ലീഡ്‌സ് യുണൈറ്റഡിനെയാണ്‌ അവര്‍ തോല്‍പിച്ചത്‌.
പെര്‍ത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്കായിരുന്നു ഒലെ സോള്‍ഷ്യറുടെയും ശിഷ്യന്മാരുടെയും ജയം.
യുണൈറ്റഡിനായി മേസണ്‍ ഗ്രീന്‍വുഡ്‌, മാര്‍ക്കസ്‌ റഷ്‌ഫോര്‍ഡ്‌, ഫില്‍ ജോണ്‍സ്‌, ആന്റണി മാര്‍ഷ്യല്‍ എന്നിവരാണ്‌ ലക്ഷ്യം കണ്ടത്‌.
മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ത്തന്നെ ഗ്രീന്‍വുഡിലൂടെ യുണൈറ്റഡ്‌ ലീഡ്‌ നേടിയിരുന്നു. ഒരു ക്ലോസ്‌ റേഞ്ച്‌ ഷോട്ടിലൂടെയാണ്‌ യുണൈറ്റഡ്‌ താരം വലകുലുക്കിയത്‌. 20 മിനിറ്റിനു ശേഷം റഷ്‌ഫോര്‍ഡ്‌ ലീഡ്‌ വര്‍ധിപ്പിച്ചു.
രണ്ടു ഗോള്‍ ലീഡുമായാണ്‌ അവര്‍ ഇടവേളയ്‌ക്കു പിരിഞ്ഞത്‌. തുടര്‍ന്ന്‌ രണ്ടാം പകുതിയില്‍ 11 മാറ്റങ്ങളുമായി ടീമിനെ അണിനിരത്തിയ സോള്‍ഷ്യറിന്‌ ആഹ്‌ളാദിക്കാവുന്ന ഫലം തന്നെ ലഭിച്ചു.ഇടവേള കഴിഞ്ഞ്‌ ആറു മിനിറ്റിനകം ജോണ്‍സ്‌ അവരുടെ ലീഡ്‌ മൂന്നാക്കി.
പിന്നീട്‌ പെനാല്‍റ്റിയിലൂടെ ആന്റണി മാര്‍ഷ്യലാണ്‌ യുണൈറ്റഡിന്റെ പട്ടിക തികച്ചത്‌.

Ads by Google
Thursday 18 Jul 2019 01.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW