Monday, August 19, 2019 Last Updated 14 Min 47 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jul 2019 01.34 AM

റൊണാള്‍ഡോ വിളിച്ചു; ഡി ലിറ്റ്‌ ചെന്നു

uploads/news/2019/07/322656/s4.jpg

ട്യൂറിന്‍: ഡച്ച്‌ ഫുട്‌ബോള്‍ ക്ലബ്‌ അയാക്‌സിന്റെ നായകനും യുവതാരവുമായ മത്തേയൂസ്‌ ഡി ലിറ്റ്‌ ഇനി ഇറ്റാലിയന്‍ ചാമ്പ്യന്മാരായ യുവന്റസിനു സ്വന്തം. യുവെയുമായുളള്ള കരാര്‍ ഒപ്പുവയ്‌ക്കാന്‍ താരം ഇന്നലെ ട്യൂറിനില്‍ എത്തി.
പ്രതിവര്‍ഷം 67.5 മില്യണ്‍ പൗണ്ടി(ഏകദേശം 58 കോടി രൂപ)നാണ്‌ ഡി ലിറ്റിനെ യുവന്റസ്‌ റാഞ്ചിയത്‌. നാലു വര്‍ഷത്തേക്കാണ്‌ കരാര്‍ എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇക്കഴിഞ്ഞ യുവേഫ നാഷണ്‍സ്‌ ലീഗ്‌ ഫൈനലിനിടെ യുവന്റസ്‌ സൂപ്പര്‍ താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയാണ്‌ ഡി ലിറ്റിനെ ഇറ്റലിയിലേക്കു ക്ഷണിച്ചത്‌. ഫൈനലിന്‌ ശേഷം റൊണാള്‍ഡോ യുവന്റസിലേക്ക്‌ വരുമോ എന്ന്‌ ചോദിച്ചതായി ഡി ലിറ്റ്‌ തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
''ഫൈനല്‍ വിജയിച്ച്‌ പോര്‍ച്ചുഗല്‍ കപ്പ്‌ ഉയര്‍ത്തിയ സമയത്തായിരുന്നു ചോദ്യം. തന്നോട്‌ റൊണാള്‍ഡോ ട്യൂറിനിലേക്ക്‌ വരുന്നോ എന്ന്‌ ചോദിച്ചു. ആദ്യം എനിക്ക്‌ മനസ്സിലായില്ല എന്നും പിന്നീട്‌ മനസിലായെങ്കിലും ഞാന്‍ ചിരിക്കുക മാത്രമേ ചെയ്‌തുള്ളൂ; ഉത്തരമൊന്നും പറഞ്ഞില്ല''- ഡി ലിറ്റ്‌ പറഞ്ഞു.
നേരത്തെ കഴിഞ്ഞ ചാമ്പ്യന്‍സ്‌ ലീഗില്‍ അയാക്‌സിനു വേണ്ടി മികച്ച പ്രകടനം കാഴ്‌ചവച്ച ഡിലിറ്റിനെ സ്‌പാനിഷ്‌ ക്ലബ്‌ ബാഴ്‌സലോണ നോട്ടമിട്ടിരുന്നു. എന്നാല്‍ ബാഴ്‌സയില്‍ സ്‌ഥിരം അവസരം ലഭിക്കുമെന്ന്‌ ഉറപ്പില്ലാത്തതിനെത്തുടര്‍ന്ന്‌ ഡി ലിറ്റ്‌ പിന്മാറുകയായിരുന്നു. പിന്നാലെയായിരുന്നു റൊണാള്‍ഡോയുടെ ക്ഷണം.

Ads by Google
Thursday 18 Jul 2019 01.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW