Thursday, August 22, 2019 Last Updated 30 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jul 2019 01.33 AM

സിറ്റി പ്രീമിയര്‍ ലീഗ്‌ ഏഷ്യ ഫൈനലില്‍

നാന്‍ജിങ്‌: വെസ്‌റ്റ്ഹാമിനെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക്‌ തോല്‍പ്പിച്ച്‌ മാഞ്ചസ്‌റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗ്‌ ഏഷ്യ ട്രോഫിയുടെ ഫൈനലില്‍ കടന്നു.
ഇന്നലെ ചൈനയിലെ നാന്‍ജിങ്ങില്‍ നടന്ന മത്സരത്തില്‍ ആദ്യം വെസ്‌റ്റ് ഹാമാണ്‌ ആദ്യം ലീഡ്‌ നേടിയത്‌. 26-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മാര്‍ക്ക്‌ നോബിളായിരുന്നു സ്‌കോറര്‍. എന്നാല്‍ ഏഴു മിനിറ്റിനകം ഡേവിഡ്‌ സില്‍വയിലൂടെ മത്സരത്തില്‍ സമനില പിടിച്ച മാഞ്ചസ്‌റ്റര്‍ സിറ്റി പിന്നീട്‌ തനിസ്വരൂപം കാട്ടി.
മൂന്നു മിനിറ്റിനു ശേഷം ലൂക്കാസ്‌ മേച്ചയുടെ പെനാല്‍റ്റി ഗോളിലൂടെ ലീഡ്‌ നേടിയ അവര്‍ രണ്ടാം പകുതിയില്‍ റഹീം സെ്‌റ്റര്‍ലിങ്ങിന്റെ ഇരട്ട ഗോളുകളില്‍ വിജയം ഉറപ്പിച്ചു. 59, 72 മിനിറ്റുകളിലായിരുന്നു സ്‌റ്റെര്‍ലിങ്ങിന്റെ ഗോളുകള്‍.ഈ സീസണില്‍ മാഞ്ചസ്‌റ്റര്‍ സിറ്റിയില്‍ എത്തിയ റോഡ്രിക്കും അഞ്ചെലിനോക്കും ആദ്യ ഇലവനില്‍ പെപ്‌ ഗ്വാര്‍ഡിയോള അവസരം നല്‍കിയിരുന്നു. ഇവരെ കൂടാതെ അഞ്ച്‌ സിറ്റി യുവതാരങ്ങള്‍ക്കും ഗ്വാര്‍ഡിയോള അവസരം നല്‍കിയിരുന്നു.ശനിയാഴ്‌ച നടക്കുന്ന ഫൈനലില്‍ വോള്‍വ്‌സ് ആണ്‌ മാഞ്ചസ്‌റ്റര്‍ സിറ്റിയുടെ എതിരാളികള്‍.

Ads by Google
Thursday 18 Jul 2019 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW