Wednesday, August 21, 2019 Last Updated 45 Min 59 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jul 2019 01.33 AM

ഡല്‍ഹി ഡൈനാമോസ്‌ കളം മാറ്റുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോള്‍ ടീം ഡല്‍ഹി ഡൈനാമോസ്‌ തട്ടകം മാറ്റാന്‍ ആലോചിക്കുന്നു. നിലവിലെ ഹോം തട്ടകമായ ഡല്‍ഹി വിട്ട്‌ ഒഡീഷയിലെ ഭുവനേശ്വറിലേക്കാണ്‌ കൂടുമാറാന്‍ ടീം മാനേജ്‌മെന്റ്‌ ഉദ്ദേശിക്കുന്നത്‌.
സാമ്പത്തിക പ്രതിസന്ധികളും ഡെല്‍ഹിയില്‍ ആരാധകര്‍ ഇല്ലാത്തതുമാണ്‌ തട്ടകം മാറാനുള്ള തീരുമാനത്തിനു പിന്നില്‍. അടുത്ത സീസണില്‍ തന്നെ മാറ്റം നടക്കുമെന്നാണ്‌ കരുതുന്നത്‌.
ഇതു രണ്ടാമത്തെ ടീമാണ്‌ ഹോം തട്ടകം മാറാന്‍ തയാറെടുക്കുന്നത്‌. നേരത്തെ പൂനെ സിറ്റിയും തങ്ങള്‍ പൂനെ വിടും എന്ന്‌ അറിയിച്ചിരുന്നു. പൂനെ സിറ്റി ഹൈദരബാദിലേക്കാണ്‌ മാറാന്‍ ശ്രമിക്കുന്നത്‌.

Ads by Google
Thursday 18 Jul 2019 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW