Tuesday, August 20, 2019 Last Updated 0 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jul 2019 01.30 AM

സഭാ തര്‍ക്കത്തിനു പിന്നില്‍ സ്വത്തു തര്‍ക്കവും സ്‌ഥാനമോഹവും: ഗീവര്‍ഗീസ്‌ മാര്‍ യൂലിയോസ്‌

uploads/news/2019/07/322646/k8.jpg

കുന്നംകുളം: സഭാ തര്‍ക്കത്തിനു പിന്നില്‍ വിശ്വാസമോ നിലപാടുകളോ അല്ലെന്നും സ്വത്തു തര്‍ക്കവും സ്‌ഥാനമോഹവും മാത്രമാണെന്നും മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ അഹമ്മദാബാദ്‌ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ്‌ മാര്‍ യൂലിയോസ്‌.
മലങ്കര സഭ ട്രസ്‌റ്റാണെന്നിരിക്കെ സ്വത്തുക്കള്‍ പങ്കുവയ്‌ക്കാനാകില്ല. മന്ത്രിതല ഉപസമിതി ഉണ്ടാക്കിയതു കോടതിവിധി നീട്ടിക്കിട്ടുന്നതിനാണ്‌. നിയമപരമായി പരിരക്ഷ ലഭിക്കാത്ത ഒരു ഒത്തുത്തീര്‍പ്പിനും ഓര്‍ത്തഡോക്‌സ്‌ സഭ നിന്നുകൊടുക്കില്ല. വിധി നടപ്പിലാക്കാതെ സര്‍ക്കാര്‍ യാക്കോബായ വിഭാഗത്തെ സഹായിക്കുന്ന നിലപാടുമാത്രമാണ്‌ സ്വീകരിക്കുന്നതെന്നും മീറ്റ്‌ ദ പ്രസ്‌ പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
കന്യകാ പരിശോധനാ സര്‍ട്ടിഫിക്കറ്റ്‌ വൈദികന്‍ ആവശ്യപ്പെട്ടെന്ന പ്രചാരണം അടിസ്‌ഥാനരഹിതമാണ്‌. ഇതു മാധ്യമസൃഷ്‌ടിയാണ്‌. തന്നെ മുമ്പ്‌ എം.പിയാക്കിയ ചില മാധ്യമങ്ങള്‍ വസ്‌തുതാവിരുദ്ധമായ വാര്‍ത്ത പ്രചരിപ്പിക്കുകയാണ്‌. ആയിരം രൂപ നല്‍കിയാല്‍ യൂലിയോസ്‌ തിരുമേനി പ്രസവിച്ചെന്ന്‌ എഴുതാനും മടിയില്ലാത്ത ചില മാധ്യമങ്ങളാണ്‌ അവയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ശബരിമലയില്‍ ആചാരവും വിശ്വാസവും നോക്കാതെ കോടതിവിധി നടപ്പാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട സംസ്‌ഥാന സര്‍ക്കാര്‍ മലങ്കരസഭയുടെ കാര്യത്തില്‍ നിസംഗത പുലര്‍ത്തുകയാണ്‌. ആചാരങ്ങളെ മാനിക്കാതെയും വിശ്വാസികളുടെ എതിര്‍പ്പു വകവയ്‌ക്കാതെയും ഇറക്കുമതിയായ ഭക്‌തയെ ശബരിമലയിലെത്തിച്ചു കോടതിവിധി നടപ്പിലാക്കിയ സര്‍ക്കാര്‍തന്നെയാണ്‌ ഇതേ കോടതിയുടെ മറ്റൊരു വിധി നടപ്പിലാക്കാന്‍ നിസംഗത പുലര്‍ത്തുന്നത്‌. കേരളത്തിലെ ഭരണകൂടം യാക്കോബായ വിഭാഗത്തിനൊപ്പം നിലയുറപ്പിച്ചിരിക്കുകയാണ്‌. യാക്കോബായ പള്ളികളിലെ കാണിക്കപ്പെട്ടികള്‍ ഇതേ പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റിയിലേക്കാണ്‌ എത്തിക്കുന്നത്‌. എറണാകുളത്തെ വൈദികര്‍ക്കെതിരേ കള്ളക്കേസെടുത്തതു പാര്‍ട്ടി ജില്ലാ നേതാക്കള്‍ പറഞ്ഞിട്ടാണെന്നാണ്‌ പോലീസ്‌ വെളിപ്പെടുത്തുന്നത്‌. ഇത്തരം പ്രശ്‌നങ്ങളെ കായികമായോ രാഷ്‌ട്രീയമായോ അല്ല നേരിടേണ്ടത്‌. നിയമപരമായിതന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Thursday 18 Jul 2019 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW