Friday, August 23, 2019 Last Updated 6 Min 31 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jul 2019 01.30 AM

ഉത്തരക്കടലാസുകളുടെ ഉത്തരവാദിത്വം കൈപ്പറ്റുന്ന സെന്ററുകള്‍ക്ക്‌: കേരള സര്‍വകലാശാല

uploads/news/2019/07/322645/k7.jpg

തിരുവനന്തപുരം: പരീക്ഷ എഴുതാനായി നല്‍കുന്ന ഉത്തരക്കടലാസുകളുടെ ഉത്തരവാദിത്വം അതു കൈപ്പറ്റുന്ന സെന്ററുകള്‍ക്കുമാത്രമാണെന്ന്‌ കേരള സര്‍വകലാശാല. ഇതില്‍ വീഴ്‌ച സംഭവിച്ചിട്ടുണ്ടോയെന്നു പരിശോധിച്ചു വരുകയാണെന്നും സര്‍വകലാശാലയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളില്‍നിന്നും പിന്തിരിയണമെന്നും സര്‍വകലാശാല ആവശ്യപ്പെട്ടു.
സര്‍വകലാശാലയില്‍ അഫിലിയേറ്റ്‌ ചെയ്‌തിട്ടുളള ഒരു ഗവണ്‍മെന്റ്‌ കോളജ്‌ മാത്രമാണ്‌ യൂണിവേഴ്‌സിറ്റി കോളജ്‌. കോളജിലുണ്ടായ നിര്‍ഭാഗ്യകരമായ സംഭവത്തിന്റെ പേരില്‍ കേരള സര്‍വകലാശാലയുടെ പ്രവര്‍ത്തനം തടസപ്പെടുത്തുന്ന നടപടികളില്‍നിന്ന്‌ ബന്ധപ്പെട്ടവര്‍ പിന്തിരിയണം. ഉന്നയിക്കപ്പെടുന്ന സംഭവങ്ങളുമായി സര്‍വകലാശാലയ്‌ക്ക്‌ നേരിട്ട്‌ യാതൊരു ബന്ധവുമില്ല. പരീക്ഷാ സെന്ററുകളില്‍ സൂക്ഷിച്ചിരുന്ന പേപ്പറുകളുടെ ഉത്തരവാദിത്വം ബന്ധപ്പെട്ട സെന്ററിന്‌ മാത്രമാണ്‌.
അതില്‍ സെന്ററിന്റെ ഭാഗത്തുനിന്ന്‌ വീഴ്‌ച ഉണ്ടായിട്ടുണ്ടോയെന്ന്‌ പരിശോധിക്കുവാനുളള നിര്‍ദേശം സര്‍വകലാശാല നല്‍കിയിട്ടുണ്ട്‌. വസ്‌തുതകള്‍ ഇതായിരിക്കെ വൈസ്‌ ചാന്‍സലറിനെയും സര്‍വകലാശാലയെയും അപകീര്‍ത്തിപ്പെടുത്തുന്ന ശ്രമങ്ങളില്‍നിന്ന്‌ ബന്ധപ്പെട്ടവര്‍ വിട്ടുനില്‍ക്കണമെന്നും സര്‍വകലാശാല അഭ്യര്‍ത്ഥിച്ചു.

Ads by Google
Thursday 18 Jul 2019 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW