Saturday, August 24, 2019 Last Updated 6 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jul 2019 01.30 AM

യൂണിവേഴ്‌സിറ്റി കോളജ്‌ വിവാദം : മുന്നണിയില്‍ ചര്‍ച്ചയാക്കാതെ മുഖ്യന്‍; ഘടകകക്ഷികള്‍ക്ക്‌ അതൃപ്‌തി

uploads/news/2019/07/322644/k6.jpg

തിരുവനന്തപുരം: സര്‍ക്കാരിനെയും സി.പി.എമ്മിനെയും പ്രതിക്കൂട്ടിലാക്കിയ യൂണിവേഴ്‌സിറ്റി കോളജ്‌ സംഭവം എല്‍.ഡി.എഫ്‌. യോഗം ചര്‍ച്ചചെയ്‌തില്ല. അന്വേഷണം പൂര്‍ത്തിയായിട്ടു മതി ചര്‍ച്ചയെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാടെടുത്തു. ഇതിലുള്ള അതൃപ്‌തി പരസ്യമാക്കാനാകാതെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനോടു പറഞ്ഞ്‌ ഘടകക്ഷികള്‍. ഇന്നലെ മുന്നണിയോഗത്തില്‍ പ്രധാന ചര്‍ച്ചയായത്‌ കേന്ദ്രബജറ്റ്‌.
കേരളത്തിന്റെ വികസനത്തെ പിറകോട്ടടിക്കുന്ന ബജറ്റാണിതെന്നു യോഗം വിലയിരുത്തി. പെട്രോളിയം വിലവര്‍ധന ഏറ്റവും ബാധിക്കുന്നത്‌ കേരളത്തെയാണ്‌. കാര്‍ഷിക, ഗ്രാമീണ മേഖലകള്‍ക്കുള്ള പരിഗണന കുറഞ്ഞു. തൊഴിലുറപ്പ്‌, ഐ.സി.ഡിഎസ്‌ പദ്ധതികള്‍ക്കുള്ള നീക്കിയിരിപ്പും കുറഞ്ഞു. കേന്ദ്ര നികുതിവരവിന്‌ ആനുപാതികമായ വിഹിതം സംസ്‌ഥാനങ്ങള്‍ക്കു നീക്കിവയ്‌ക്കുന്നില്ലെന്നും യോഗം വിലയിരുത്തി. ഇതിനെതിരേ ഓഗസ്‌റ്റ്‌ ആറിന്‌ രാജ്‌ഭവനിലേക്കും ജില്ലാ കേന്ദ്രങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്കും ബഹുജനമാര്‍ച്ച്‌ നടത്താനും തീരുമാനമായി.
നെടുങ്കണ്ടം കസ്‌റ്റഡിക്കൊലക്കേസില്‍ ഇടതുമുന്നണിയുടെ നിലപാട്‌ മുഖ്യമന്ത്രി വ്യക്‌തമാക്കി. യൂണിവേഴ്‌സിറ്റി കോളജ്‌ വിഷയത്തില്‍ ശരിയായ നിലപാടു സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്‌. തിരുത്താന്‍ എസ്‌.എഫ്‌ഐയും തയാറായിട്ടുണ്ട്‌. വാര്‍ത്തകള്‍ പലതും ശരിയല്ല. സത്യമായ കാര്യങ്ങളിലേ സര്‍ക്കാരിനു നടപടിയെടുക്കാനാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്നു നടന്ന പത്രസമ്മേളനത്തില്‍ എല്‍.ഡി.എഫ്‌ കണ്‍വീനറും ഈ നിലപാടുകള്‍ ആവര്‍ത്തിച്ചു. ആറു നിയമസഭാ ഉപതെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട ഒരുക്കങ്ങളും യോഗം ചര്‍ച്ചചെയ്‌തു.

Ads by Google
Thursday 18 Jul 2019 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW