Monday, August 26, 2019 Last Updated 9 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jul 2019 01.26 AM

ചന്ദ്രയാന്‍-2 വൈകില്ല; പ്രശ്‌നം വിക്ഷേപണത്തറയില്‍വച്ചു പരിഹരിക്കും

uploads/news/2019/07/322605/d3.jpg

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ചാന്ദ്രദൗത്യം ചന്ദ്രയാന്‍- 2ലെ തകരാര്‍ ഉടന്‍ പരിഹരിക്കുമെന്ന്‌ ഐ.എസ്‌.ആര്‍.ഒ. ഈ മാസം അവസാനം വിക്ഷേപണം നടക്കുമെന്നാണു സൂചന.
ജി.എസ്‌.എല്‍.വി. മാര്‍ക്ക്‌ -3 റോക്കറ്റ്‌ വിക്ഷേപണത്തറയില്‍നിന്നു മാറ്റാതെ തന്നെ പരിഹാരം സാധ്യമാകുമെന്നു ഐ.എസ്‌.ആര്‍.ഒ. വ്യക്‌തമാക്കി. ഇതു വേഗത്തിലുള്ള പ്രശ്‌നപരിഹാരത്തിനു സഹായിക്കും. ജി.എസ്‌.എല്‍.വിയില്‍നിന്ന്‌ ഇന്ധനം പൂര്‍ണമായി നീക്കം ചെയ്‌തിട്ടുണ്ട്‌. ഹീലിയം ചോര്‍ച്ചയാണു അവസാന നിമിഷം വിക്ഷേപണം മാറ്റിവയ്‌ക്കാന്‍ കാരണമായത്‌.
ക്രെയോജനിക്‌ എന്‍ജിനില്‍ ഹൈഡ്രജനും ഓക്‌സിജനുമാണ്‌ ഇന്ധനമായി ഉപയോഗിക്കുന്നത്‌. വളരെ കുറഞ്ഞ താപനിലയിലാണ്‌ ഇന്ധന ടാങ്കില്‍ ദ്രവഓക്‌സിജ(മൈനസ്‌ 183 ഡിഗ്രി സെല്‍ഷ്യസ്‌)നും ഹൈഡ്രജ(മൈനസ്‌ 253 ഡിഗ്രി സെല്‍ഷ്യസ്‌)നും സൂക്ഷിക്കുന്നത്‌. ഭൂമിയില്‍നിന്നു കുതിക്കാന്‍ ഖരഇന്ധനമാണ്‌ ജി.എസ്‌.എല്‍.വിയില്‍ ഉപയോഗിക്കുന്നത്‌. രണ്ടാമത്തെ ഘട്ടത്തിലാണു ദ്രവ ഇന്ധനത്തിലേക്കു മാറുന്നത്‌. പ്ര?പ്പലന്റ്‌ ടാങ്കിലെ ഹീലിയം ചോര്‍ച്ച റോക്കറ്റിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമായിരുന്നു. 2016 ല്‍ സമാന ചോര്‍ച്ച സ്‌പേസ്‌ എക്‌സിന്റെ ഫാല്‍ക്കണ്‍-9 റോക്കറ്റിന്റെ തകര്‍ച്ചയ്‌ക്കു കാരണമായിരുന്നു.
പ്രശ്‌നങ്ങള്‍ പരിഹരിച്ചശേഷം റോക്കറ്റില്‍ ഒരിക്കല്‍ക്കൂടി ഇന്ധനം നിറയ്‌ക്കും. തകരാറില്ലെന്ന്‌ ഉറപ്പായാല്‍ വിക്ഷേപണവുമായി ഐ.എസ്‌.ആര്‍.ഒ. മുന്നോട്ടുപോകും. ഈ മാസം 29 മുതല്‍ 30 വരെയുള്ള ദിവസങ്ങള്‍ വിക്ഷേപണത്തിനായി പരിഗണിക്കുന്നുണ്ടെന്നു മുതിര്‍ന്ന ശാസ്‌ത്രജ്‌ഞന്‍ അറിയിച്ചു.

Ads by Google
Thursday 18 Jul 2019 01.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW