Saturday, August 24, 2019 Last Updated 4 Min 34 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jul 2019 01.21 AM

ശ്രദ്ധാകേന്ദ്രമായത്‌ അബ്‌ദുല്‍ഖാവി

uploads/news/2019/07/322587/in5.jpg

ഹേഗ്‌: കുല്‍ഭൂഷണ്‍ ജാദവ്‌ കേസില്‍ രാജ്യന്തര നീതിന്യായ കോടതി (ഐ.സി.ജെ.) പ്രസിഡന്റ്‌ ജഡ്‌ജി അബ്‌ദുല്‍ഖാവി അഹമ്മദ്‌ യൂസഫിയിലായിരുന്നു ഇന്നലെ എല്ലാ കണ്ണുകളും. ഹേഗിലെ പീസ്‌ പാലസില്‍ നടന്ന സിറ്റിങ്ങിലാണു ജഡ്‌ജി അബ്‌ദുല്‍ഖാവി വിധി പ്രഖ്യാപിച്ചത്‌.
2009 ഫെബ്രുവരിയില്‍ ഐ.സി.ജെയില്‍ എത്തിയ ജഡ്‌ജി അബ്‌ദുല്‍ഖാവി മുമ്പ്‌ പ്ര?ഫസറായും എഴുത്തുകാരനായും എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. 2018 ഫെബ്രുവരിയിലാണ്‌ അദ്ദേഹം ഐ.സി.ജെ പ്രസിഡന്റായത്‌. 2015 മുതല്‍ മൂന്നു വര്‍ഷത്തോളം വൈസ്‌ പ്രസിഡന്റായിരുന്നു.
സോമാലിയയില്‍ ജനിച്ച അബ്‌ദുല്‍ഖാവിയുടെ സ്‌ഥാനാരോഹണംതന്നെ വലിയ വാര്‍ത്തയായിരുന്നു. നേരത്തെ സ്വിറ്റ്‌സര്‍ലണ്ടിലും ഇറ്റലിയിലും ഗ്രീസിലും ഫ്രാന്‍സിലുമൊക്കെ ഗസ്‌റ്റ്‌ പ്രഫസറായി അബ്‌ദുല്‍ഖാവി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. കുറച്ചുകാലം ആഫ്രിക്കന്‍ ഇയര്‍ബുക്ക്‌ ഓഫ്‌ ഇന്റര്‍നാഷണല്‍ ലോയുടെ എഡിറ്ററായിരുന്നു.
വടക്കുകിഴക്കന്‍ ആഫ്രിക്കയിലെയും സോമാലിയയിലെയും വിവിധ പ്രശ്‌നങ്ങളെക്കുറിച്ച്‌ പത്രങ്ങളില്‍ ഒട്ടേറെ ലേഖനങ്ങളും അബ്‌ദുല്‍ഖാവിയുടേതായി വന്നിട്ടുണ്ട്‌.
ഇക്കഴിഞ്ഞ ഫെബ്രുവരി 21-നാണ്‌ 15 അംഗ ബെഞ്ച്‌ കുല്‍ഭൂഷണ്‍ കേസ്‌ വിധിപറയാന്‍ മാറ്റിവച്ചത്‌.
രണ്ടു വര്‍ഷവും രണ്ടു മാസവും എടുത്തായിരുന്നു ഐ.സി.ജെയുടെ വിചാരണാനടപടികള്‍.15 അംഗ ബെഞ്ചാണു കേസ്‌ പരിഗണിച്ചത്‌. പാകിസ്‌താനില്‍നിന്നുള്ള ഏകജഡ്‌ജിയുടെ വിയോജിപ്പോടെയായിരുന്നു വിധി. ചൈനയുടെ പ്രതിനിധിയായ ജഡ്‌ജിയും ഇന്ത്യക്കൊപ്പംനിന്നു.

Ads by Google
Thursday 18 Jul 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW