Saturday, August 24, 2019 Last Updated 1 Min 35 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jul 2019 01.21 AM

കമ്പ്യൂട്ടര്‍ പാസ്‌വേഡിന്റെ പിതാവ്‌ ഫൊര്‍ണാണ്ടോ കോര്‍ബാറ്റോ അന്തരിച്ചു

uploads/news/2019/07/322586/in3.jpg

ന്യൂയോര്‍ക്ക്‌: പാസ്‌വേഡിന്റെ പിതാവെന്നറിയപ്പെടുന്ന കമ്പ്യൂട്ടര്‍ ശാസ്‌ത്രജ്‌ഞന്‍ ഫെര്‍ണാണ്ടോ കോര്‍ബാറ്റോ(93) അന്തരിച്ചു. 1960 കളില്‍ മസാച്യുസെറ്റ്‌സ്‌ ഇന്‍സ്‌റ്റിറ്റ്യുട്ട്‌ ഓഫ്‌ ടെക്‌നോളജി(എം.ഐ.ടി)യില്‍ ജോലി ചെയ്യുമ്പോഴാണ്‌ പാസ്‌വേഡ്‌ എന്ന സുരക്ഷാ മാര്‍ഗം അദ്ദേഹം അവതരിപ്പിച്ചത്‌. ഇതു പിന്നീട്‌ കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കുകളുടെ വിപുലീകരണത്തിനു വഴിതെളിച്ചു.
1950 കളില്‍ കമ്പ്യൂട്ടര്‍ ഉപയോഗം വിദഗ്‌ധര്‍ക്കു മാത്രം പറഞ്ഞിട്ടുള്ളതായിരുന്നു. കുറച്ചു കമ്പ്യൂട്ടറുകളും കൂടുതല്‍ ഉപയോക്‌താക്കളും. ഒരേ കമ്പ്യൂട്ടര്‍ പലര്‍ ഉപയോഗിക്കുമ്പോഴുള്ള ബുദ്ധിമുട്ടുകള്‍ വേറെയും. ഒരേ സമയം പലര്‍ക്കു സുരക്ഷിതമായി ഉപയോഗിക്കാനാണു കോര്‍ബാറ്റോയും സംഘവും പാസ്‌വേഡ്‌ അവതരിപ്പിച്ചത്‌. ഒരു കമ്പ്യൂട്ടറിനു പല യൂസറെ ഉണ്ടാക്കിയാണ്‌ അദ്ദേഹം പുതിയ മാര്‍ഗം തുറന്നത്‌. അദ്ദേഹത്തിന്റെ ആശയങ്ങളാണു പിന്നീട്‌ ലിനക്‌സ്‌ ഓപ്പറേറ്റിങ്‌ സിസ്‌റ്റത്തിനു വഴിവച്ചത്‌. ഒരു കമ്പ്യൂട്ടറിനു പല ഉപയോക്‌താക്കള്‍ എന്ന ആശയം പിന്നീട്‌ ഇ-മെയില്‍ അടക്കമുള്ള സംവിധാനങ്ങള്‍ക്കും തുടക്കമിട്ടു.
1950 ലാണ്‌ അദ്ദേഹം എം.ഐ.ടിയില്‍ ചേര്‍ന്നത്‌. കമ്പ്യൂട്ടര്‍ രംഗത്തെ നൊബേല്‍ പുരസ്‌കാരം എന്ന വിശേഷണമുള്ള ടൂറിങ്‌ അവാര്‍ഡ്‌ 1990 ല്‍ നേടിയിട്ടുണ്ട്‌.

Ads by Google
Thursday 18 Jul 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW