Saturday, August 24, 2019 Last Updated 20 Min 38 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jul 2019 01.21 AM

ജനിതകമാറ്റം വരുത്തിയ യീസ്‌റ്റുപയോഗിച്ച്‌ ഐസ്‌ക്രീമുമായി അമേരിക്കന്‍ സ്‌റ്റാര്‍ട്ടപ്പ്‌

uploads/news/2019/07/322585/in2.jpg

ന്യൂയോര്‍ക്ക്‌: ജനിതകമാറ്റം വരുത്തിയ യീസ്‌റ്റ്‌ ഉപയോഗിച്ച്‌ നിര്‍മിച്ച ഐസ്‌ക്രീമുമായി അമേരിക്കന്‍ സ്‌റ്റാര്‍ട്ട്‌അപ്പ്‌. അതും പശുവിന്‍പാലുപയോഗിച്ചുള്ള ഐസ്‌ക്രീമിന്റെ അതേ രുചിയുമായി. കാലിഫോര്‍ണിയയിലെ ബേ എരിയ ആസ്‌ഥാനമാക്കിയ പെര്‍ഫെക്‌ട്‌ ഡേ എന്ന ബയോടെക്‌ സ്‌റ്റാര്‍ട്ട്‌അപ്പാണ്‌ പാലില്ലാത്ത ലാബോട്ടറി നിര്‍മിത ഐസ്‌ക്രീമിനു പിന്നില്‍.
വെഗാന്‍(മൃഗഉല്‍പന്നങ്ങള്‍ ഉപയോഗിക്കാത്ത) ബയോഎന്‍ജിനീയര്‍മാരായ റയാന്‍ പാണ്ഡ്യ, പെരുമാള്‍ ഗാന്ധി എന്നിവരുടെ അഞ്ചുവര്‍ഷത്തെ ഗവേഷണമാണ്‌ കണ്ടുപിടിത്തത്തിനു പിന്നില്‍. പശുവിന്‍പാലില്‍നിന്നു വേര്‍തിരിച്ചറിയാനാകാത്തതും അതേസമയം ഫാക്‌ടറി ഫാമിങ്ങില്‍നിന്നു ജനത്തെ അകറ്റി മൃഗങ്ങളുടെ സഹനം ഒഴിവാക്കാനുതകുന്നതുമായ ഉല്‍പന്നം കണ്ടുപിടിക്കുകയായിരുന്നു ഇരുവരുടേയും ലക്ഷ്യം.
പാലിന്‌ ആ ഗുണവും രുചിയും നല്‍കുന്നത്‌ വേ, കസീന്‍ എന്നീ പ്രോട്ടീനുകളാണ്‌. ഈ പ്രോട്ടീനുകള്‍ ജനിതകമാറ്റം വരുത്തിയ യീസ്‌റ്റില്‍നിന്നാണു പെര്‍ഫെക്‌ട്‌ ഡേ സൃഷ്‌ടിച്ചത്‌. അതും യഥാര്‍ഥ മൃഗങ്ങളില്‍നിന്നുള്ള ഒരു കോശത്തെപ്പോലും ആശ്രയിക്കാതെ.
പരമ്പരാഗത ഐസ്‌ക്രീമുകളെക്കാലും 98 ശതമാനം വെള്ളവും 65 ശതമാനം ഊര്‍ജവും കുറവ്‌ മതി വെഗാന്‍ ഐസ്‌ക്രീമുകള്‍ക്ക്‌ എന്നാണ്‌ ഉല്‍പാദകരുടെ അവകാശവാദം. കാലാവസ്‌ഥ വെല്ലുവിളികള്‍ കാരണം പശുവളര്‍ത്തല്‍ അസാധ്യമായ മേഖലകളിലും ഈ ലാബോറട്ടറി ഐസ്‌ക്രീം സാധ്യതകള്‍ തുറക്കുന്നുവെന്നും ഇവര്‍ അവകാശപ്പെട്ടു. ഐസ്‌ക്രീം പരിമിതമായ തോതിലേ വിതരണം ചെയ്യാനേ പെര്‍ഫെക്‌ട്‌ ഡേ താല്‍പര്യപ്പെടുന്നുള്ളു. വന്‍കിട ഭക്ഷ്യ ഉല്‍പാദകര്‍ക്ക്‌ മൃഗമുക്‌ത പ്രോട്ടീന്‍ ലഭ്യമാക്കുകയാണ്‌ ഈ ബയോടെക്‌ സ്‌റ്റാര്‍ട്ടപ്പിന്റെ ലക്ഷ്യം.

Ads by Google
Thursday 18 Jul 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW