Tuesday, August 20, 2019 Last Updated 14 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jul 2019 01.20 AM

രാജ്യാന്തര നീതിന്യായകോടതിക്ക്‌ അധികാരമുണ്ട്‌, പക്ഷേ...

ഹേഗ്‌: രാജ്യാന്തര നീതിന്യായകോടതി(ഐ.സി.ജെ)ക്ക്‌ ശിക്ഷിക്കാനും രക്ഷിക്കാനും അവകാശമുണ്ട്‌. പക്ഷേ, രാജ്യങ്ങള്‍ അംഗീകരിക്കണമെന്നു മാത്രം. ഈ മാസം തന്നെയാണു കോംഗോയിലെ വിമത നേതാവ്‌ ബോസ്‌കോ തഗാന്‍ഡയ്‌ക്ക്‌ ഐ.സി.ജെ. കൊലപാതകങ്ങളുടെ പേരില്‍ 30 വര്‍ഷം തടവ്‌ ശിക്ഷിച്ചത്‌. ഐക്യരാഷ്ര്‌ട സംഘടന ചാര്‍ട്ടര്‍ പ്രകാരം 1945 ലാണു ഐ.സി.ജെ. സ്‌ഥാപിച്ചത്‌. എല്ലാ യു.എന്‍. അംഗങ്ങളും സാങ്കേതികമായി കോടതിയില്‍ കക്ഷികളാണ്‌. പക്ഷേ, ഐ.സി.ജെയുടെ അധികാരം ഏതെല്ലാം പ്രശ്‌നങ്ങളില്‍ അംഗീകരിക്കുമെന്ന്‌ ഓരോ രാജ്യങ്ങളും വെവ്വേറെ പ്രഖ്യാപിച്ചിട്ടുണ്ട്‌. 16 ജഡ്‌ജിമാരാണു രാജ്യാന്തര കോടതിയിലുള്ളത്‌. ഇന്ത്യയില്‍നിന്നു ദല്‍വീര്‍ ഭണ്ഡാരിയും പാകിസ്‌താനില്‍നിന്ന്‌ തസാദുക്‌ ഹുസൈന്‍ ഗീലാനിയും കോടതിയിലുണ്ട്‌.
ജഡ്‌ജിമാരെ ഒന്‍പതുവര്‍ഷത്തേക്ക്‌ യു.എന്‍, പൊതുസഭയും രക്ഷാസമിതിയും ചേര്‍ന്നാണു തെരഞ്ഞെടുക്കുന്നത്‌. സൊമാലിയക്കാരനായ അബ്‌ദുല്‍ഖാവി അഹമ്മദ്‌ യൂസഫാണ്‌ ഇപ്പോള്‍ അധ്യക്ഷന്‍. ദല്‍വീര്‍ ഭണ്ഡാരി 2012ലാണ്‌ ഐ.സി.ജെയില്‍ അംഗമായത്‌. ഡല്‍ഹി ഹൈക്കോടതി ജഡ്‌ജിയായും ബോംബെ ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസായും അദ്ദേഹം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌.
ഐ.സി.ജെയെ ഇപ്പോള്‍ വിമര്‍ശിക്കുന്നുണ്ടെങ്കിലും രണ്ട്‌ തവണ കോടതിയെ സമീപിച്ച ചരിത്രം പാകിസ്‌താനുണ്ട്‌. ആദ്യം 1973 ല്‍ ബംഗ്ലദേശ്‌ വിമോചനയുദ്ധകാലത്ത്‌ ഇന്ത്യയുടെ കസ്‌റ്റഡിയിലായ 195 പാക്‌ പൗരന്‍മാരെ ബംഗ്ലദേശിനു വിട്ടുകൊടുക്കാനുള്ള ഇന്ത്യയുടെ നീക്കം തടയാനായിരുന്നു ആദ്യ ശ്രമം. പക്ഷേ, കേസുമായി മുന്നോട്ടുപോയില്ല. 1999 ല്‍ വ്യോമാതിര്‍ത്തി ലംഘിച്ച പാക്‌ സൈനിക വിമാനം ഇന്ത്യ വെടിവച്ചിട്ടപ്പോഴും ഐ.സി.ജെയിലെത്തി. പക്ഷേ, വിധി ഇന്ത്യക്ക്‌ അനുകൂലമായിരുന്നു.

Ads by Google
Thursday 18 Jul 2019 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW