Tuesday, August 20, 2019 Last Updated 14 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jul 2019 01.20 AM

ഞങ്ങളുടെ നിയമപ്രകാരം തുടര്‍നടപടി: പാകിസ്‌താന്‍

ഇസ്ലാമാബാദ്‌: കുല്‍ഭൂഷണ്‍ ജാദവ്‌ കേസില്‍ തങ്ങളുടെ നിയമം അനുശാസിക്കുന്ന നടപടിയുണ്ടാകുമെന്നു പാകിസ്‌താന്‍. ജാദവ്‌ പാകിസ്‌താനില്‍ തുടരും. തങ്ങളുടെ നിയമം അനുസരിച്ചു മുന്നോട്ടുപോകും- പാക്‌ വിദേശകാര്യമന്ത്രി ഷാ മെഹമ്മൂദ്‌ ഖുറേഷി വ്യക്‌തമാക്കി.
രാജ്യന്തര സമൂഹത്തില്‍ ഉത്തരവാദിത്വമുള്ള രാജ്യമാണു പാകിസ്‌താന്‍. ആ ഉത്തരവാദിത്വം നിറവേറ്റും. പാകിസ്‌താന്റെ നിലപാട്‌ കേസിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഐ.സി.ജെയില്‍ അറിയിച്ചിട്ടുണ്ട്‌. വിധി അറിഞ്ഞു. ഇനി ഞങ്ങളുടെ നിയമപ്രകാരം മുന്നോട്ടുപോകും. - അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ നാവിക കമാന്‍ഡറായ കുല്‍ഭൂഷണ്‍ യാദവ്‌ പാക്‌ വിസയില്ലാതെ അംഗീകൃത ഇന്ത്യന്‍ പാസ്‌പോര്‍ട്ടില്ലാതെയാണു രാജ്യത്തെത്തിയതെന്നു പാക്‌ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. ഹുസൈന്‍ മുബാരക്‌ പട്ടേല്‍ എന്ന വ്യാജപേരിലാണ്‌ അദ്ദേഹം രാജ്യത്തെത്തിയത്‌.
ഭീകര പ്രവര്‍ത്തനം, രാജ്യത്തിനെതിരായ ഗൂഢാലോചന എന്നിവയില്‍ അദ്ദേഹം പങ്കാളിയായി. ഭീകര പ്രവര്‍ത്തനം മൂലം നിരവധിപ്പേര്‍ കൊല്ലപ്പെട്ടു. ഇക്കാര്യങ്ങള്‍ വിചാരണക്കോടതിയില്‍ അദ്ദേഹം ഏറ്റുപറഞ്ഞിട്ടുണ്ട്‌. ഇന്ത്യ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരതയുടെ ഭാഗമാണു ജാദവ്‌. വധശിക്ഷയ്‌ക്കെതിരേ അദ്ദേഹം നല്‍കിയ ഹര്‍ജി പരിഗണനയിലുമാണ്‌- പാക്‌ വിദേശകാര്യമന്ത്രാലയം അറിയിച്ചു.

Ads by Google
Thursday 18 Jul 2019 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW