Wednesday, August 14, 2019 Last Updated 0 Min 2 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Jul 2019 06.48 PM

ആര്‍.എസ്.എസിന് വിവരം ചോര്‍ത്തിക്കൊടുത്ത പോലീസുകാര്‍ ആര്?: മുഖ്യമന്ത്രിയോട് ചെന്നിത്തല

Ramesh chennithala, Pinarayi vijayan

തിരുവനന്തപുരം: പോലീസ് സേനയില്‍ വിശ്വാസം നഷ്ടപ്പെട്ടെന്നു പരസ്യമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിയാന്‍ പിണറായി വിജയന്‍ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആര്‍.എസ്.എസ് ശബരിമല വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്ത പോലീസുകാര്‍ സേനയില്‍ ഉണ്ടെന്നായിരുന്നു പിണറായി വിജയന്റെ വാക്കുകള്‍. ആര്‍.എസ്.എസിനു വിവരം ചോര്‍ത്തിയവര്‍ ആരെന്ന് പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രി അശക്തനാണെന്നും ഒന്നുകില്‍ നിഷ്‌ക്രിയത്വം അല്ലെങ്കില്‍ അതിക്രമം എന്ന നിലയിലേക്ക് പോലീസ് മാറിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ക്രമസമാധാന ചുമതയലിലുള്ള പോലീസ് ഉദ്യോഗത്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി സംസ്ഥാന പോലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ' പോലീസുകാര്‍ സര്‍ക്കാര്‍ തീരുമാനത്തോടൊപ്പവും സംസ്ഥാന താല്‍പര്യത്തിനൊപ്പവുമാണ് നില്‍ക്കേണ്ടത്. നിങ്ങളില്‍ ചിലര്‍ക്ക് നെഞ്ചില്‍ കൈവച്ച് പറയാമോ സംസ്ഥാനത്തിനൊപ്പം നിന്നുവെന്ന്' മുഖ്യമന്ത്രിയുടെ വിമര്‍ശനം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW