Monday, August 05, 2019 Last Updated 9 Min 19 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Jul 2019 04.37 PM

തടിയുള്ളവരെ സ്വര്‍ഗ്ഗത്തില്‍ കയറ്റില്ലെന്ന് പറഞ്ഞ പുരോഹിതനെ വേദിയില്‍ നിന്നു തള്ളിയിട്ട് യുവതി... വീഡിയോ വൈറല്‍

uploads/news/2019/07/322563/priesr.jpg

തടിയുളള സ്ത്രീകള്‍ക്ക് സ്വര്‍ഗത്തിലേക്ക് പ്രവേശനമില്ലെന്ന് പറഞ്ഞ പുരോഹിതനെ യുവതി വേദിയില്‍ നിന്ന് തള്ളിയിട്ടു. പുരോഹിതനെ തള്ളിയിട്ടതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ബ്രസീലിലാണ് സംഭവം നടന്നത്. ബ്രസീലിലെ പുരോഹിതനായ മാര്‍സെലോ റോസിയെയാണ് യുവതി വേദിയില്‍ നിന്ന് തള്ളിയിട്ടത്. പുരോഹിതന് കാര്യമായ പരുക്കുകള്‍ ഒന്നുമില്ല. പുരോഹിതന്റെ പ്രസംഗം കാണികള്‍ക്കിടയില്‍ ഇരുന്ന് കേള്‍ക്കുകയായിരുന്നു യുവതി. പ്രസംഗത്തിനിടെ തടിയുളള സ്ത്രീകള്‍ക്ക് സ്വര്‍ഗത്തിലേക്ക് പോകാന്‍ കഴിയില്ല എന്ന പുരോഹിതന്റെ വാചകമാണ് യുവതിയെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് യുവതി വേദിയിലെത്തി പുരോഹിതനെ പുറകില്‍ നിന്ന് തള്ളിയിടുകയായിരുന്നു. പുരോഹിതന്‍ വേദിയില്‍ നിന്ന് താഴെ വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം.

Ads by Google
Ads by Google
Loading...
TRENDING NOW