Friday, August 16, 2019 Last Updated 12 Min 11 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Jul 2019 05.04 PM

രുചികരമായ സലാഡുകളിതാ...

''സലാഡുകള്‍ എപ്പോഴും ആരോഗ്യപ്രദമാണ്. പയറും കടലയും ഉപയോഗിച്ച് മുളപ്പിച്ചും അല്ലാതെയും തയാറാക്കാവുന്ന രുചികരമായ സലാഡുകളിതാ...''
Cookery

1. ചിക്ക്പീസ് സലാഡ്


ആവശ്യമുളള സാധനങ്ങള്‍
വെള്ളക്കടല കുതിര്‍ത്ത് ഉപ്പിട്ട് വേവിച്ചത് - 1/2 കപ്പ്
നിലക്കടല മസാലയിട്ട് വറുത്തത് - 2 ടേബിള്‍ സ്പൂണ്‍
സവാള കൊത്തിയരിഞ്ഞത് - ഒരെണ്ണത്തിന്റെ പകുതി
മല്ലിയില അരിഞ്ഞത്- 2 ടേബിള്‍ സ്പൂണ്‍
ഇഞ്ചി അരിഞ്ഞത് - ഒരു ടീസ്പൂണ്‍
പച്ചമുളക് വട്ടത്തിലരിഞ്ഞത്- ഒരെണ്ണം
ചെറുപയര്‍ മുളപ്പിച്ച് വേവിച്ചെടുത്തത് - 1/2 കപ്പ്
നാരങ്ങാനീര് - ഒരെണ്ണത്തിന്റേത്
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - ഒരു ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം


എല്ലാ ചേരുവകളും ഒരുമിച്ച് ഒരു ബൗളിലെടുത്ത് യോജിപ്പിച്ച ശേഷം വിളമ്പാം

Cookery

2. ക്യാഷ്യൂ ക്രഞ്ച് സലാഡ്


ആവശ്യമുളള സാധനങ്ങള്‍
ബേബി ക്യാബേജ് അരിഞ്ഞത് - ഒരു കപ്പ്
ക്യാരറ്റ് ഗ്രേറ്റ് ചെയ്തത്്- 1/ 2 കപ്പ്
മല്ലിയില - ഒരു പിടി
വെളുത്തുള്ളി - 2 അല്ലി
സാവാള കൊത്തിയരിഞ്ഞത് - ഒരെണ്ണം
ക്യാപ്സിക്കം ചെറിയ ചതുരകഷണങ്ങളാക്കിയത് - ഒരെണ്ണം
ക്യാബേജ് പര്‍പ്പിള്‍ നിറത്തിലുള്ളത് ഗ്രേറ്റ് ചെയ്തത് - 1/4 കപ്പ്
ബദാം ചൂടാക്കി പൊടിച്ചത് - 1/4 കപ്പ്
കശുവണ്ടിപ്പരിപ്പ് എണ്ണയില്‍ വറുത്തെടുത്തത് - 1/4 കപ്പ്
ഇഞ്ചി ചെറുതായരിഞ്ഞത്- ഒരു ടേബിള്‍ സ്പൂണ്‍
തേന്‍ - 1 1/2 ടേബിള്‍ സ്പൂണ്‍
സോയാസോസ് - 2 ടേബിള്‍ സ്പൂണ്‍
ഒലിവ് ഓയില്‍ - 2 ടേബിള്‍ സ്പൂണ്‍
റൈസ് വിനിഗര്‍ - 2 ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം


ഇഞ്ചി, തേന്‍, സോയാ സോസ്, ഒലിവ് ഓയില്‍, റൈസ് വിനിഗര്‍ ഇവയെല്ലാം ഒരുമിച്ച് ഒരു പാത്രത്തിലെടുത്ത് നന്നായി ഇളക്കി യോജിപ്പിച്ചുവയ്ക്കുക.
ബേബി ക്യാബേജ് അരിഞ്ഞത്, ക്യാരറ്റ്, മല്ലിയില, വെളുത്തുള്ളി, സവാള, ക്യാപ്സിക്കം, പര്‍പ്പിള്‍ നിറത്തിലുളള ക്യാബേജ് അരിഞ്ഞത്, കശുവണ്ടിപ്പരിപ്പ്, ബദാം ഇവയെല്ലാം ഒന്നിച്ച് ഒരു ബൗളിലെടുക്കുക. ഇതിനുമുകളിലേക്ക് മിക്സ് ചെയ്തുവച്ചിരിക്കുന്നത് ഒഴിച്ച് ഇളക്കിയോജിപ്പിച്ച ശേഷം വിളമ്പാം.
Cookery

3. ബീന്‍ സ്പ്രൗട്ട്‌സ് വെജ് സലാഡ്


ആവശ്യമുള്ള സാധനങ്ങള്‍
ചെറുപയര്‍ മുളപ്പിച്ചത് - 2 കപ്പ് വേവിച്ചത്
ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തത് - ഒരു ടേബിള്‍ സ്പൂണ്‍
ക്യാരറ്റ് ഗ്രേറ്റ് ചെയ്ത് - ഒരു ടേബിള്‍ സ്പൂണ്‍
സവാള കൊത്തിയരിഞ്ഞത്് - ഒരെണ്ണത്തിന്റെ പകുതി
തക്കാളി ചെറുതായരിഞ്ഞത് - ഒരെണ്ണത്തിന്റെ പകുതി
ക്യാബേജ് കൊത്തിയരിഞ്ഞത്- 2 ടേബിള്‍ സ്പൂണ്‍
ചാട്ട് മസാല പൗഡര്‍ - ഒരു ടീസ്പൂണ്‍
നാരങ്ങാനീര് - ഒരു ടേബിള്‍ സ്പൂണ്‍
മല്ലിയില അരിഞ്ഞത് - ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ് - പാകത്തിന്
കുരുമുളകുപൊടി - ഒരു നുള്ള്

തയാറാക്കുന്ന വിധം


എല്ലാ ചേരുവകളും ഒരു ബൗളിലെടുത്ത് ഇളക്കി യോജിപ്പിച്ച ശേഷം ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച് വിളമ്പാം.
Cookery

4. ഈസി ചെറുപയര്‍ സലാഡ്


ആവശ്യമുളള സാധനങ്ങള്‍
പച്ചമുളക് വട്ടത്തിലരിഞ്ഞത് - ഒരെണ്ണം
ചുവന്ന ക്യാപ്സിക്കം ചെറിയ ചതുര കഷണങ്ങളായി അരിഞ്ഞത് - ഒരു ടേബിള്‍സ്പൂണ്‍
മല്ലിയില അരിഞ്ഞത് - ഒരു ടേബിള്‍ സ്പൂണ്‍
സവാള കൊത്തിയരിഞ്ഞത് - ഒരെണ്ണം
ഉരുളക്കിഴങ്ങ് പുഴുങ്ങി ചെറിയ ചതുര കഷണങ്ങളായരിഞ്ഞത്് - ഒരെണ്ണം
മുളപ്പിച്ച ചെറുപയര്‍ - 2 കപ്പ്
തക്കാളി ചെറുതായരിഞ്ഞത്്- ഒരെണ്ണം
നാരങ്ങാനീര്് - ഒരു ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
ചാട്ട് മസാല - ഒരു ടീസ്പൂണ്‍
മുളകുപൊടി - 1/4 ടീസ്പൂണ്‍

തയാറാക്കുന്ന വിധം


പച്ചമുളക്, ചുവന്ന ക്യാപ്സിക്കം, മല്ലിയില, സവാള കൊത്തിയരിഞ്ഞത്, ഉരുളക്കിഴങ്ങ്്, മുളപ്പിച്ച ചെറുപയര്‍, തക്കാളി ചെറുതായരിഞ്ഞത് ഇവ ഒരുമിച്ച് ഒരു ബൗളിലെടുക്കുക. ഇതിനുമുകളിലേക്ക് നാരങ്ങാനീര്, ഉപ്പ്, ചാട്ട് മസാല, മുളകുപൊടി ഇവ ചേര്‍ത്തിളക്കി വിളമ്പാം.
Cookery

5. സ്പ്രൗട്ട് കോക്കനട്ട് സലാഡ്


ആവശ്യമുള്ള സാധനങ്ങള്‍
ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് - ഒരു കപ്പ്
വെള്ളക്കടല ഉപ്പിട്ട് വേവിച്ചത് - 1/2 കപ്പ്
മല്ലിയില അരിഞ്ഞത് - 1/4 കപ്പ്
ഇഞ്ചി ചെറുതായരിഞ്ഞത് - ഒരു ടേബിള്‍ സ്പൂണ്‍
ചെറുപയര്‍ മുളപ്പിച്ച് വേവിച്ചത് - 2/4 കപ്പ്
ക്യാപ്സിക്കം ചെറുതായരിഞ്ഞത് - 1/2 കപ്പ്
പച്ചമുളക് അരിഞ്ഞത് - 3 ടീസ്പൂണ്‍
കടുക് - 3/4 ടീസ്പൂണ്‍
വറ്റല്‍മുളക് ചതച്ചത്- ഒരു ടീസ്പൂണ്‍
വെളിച്ചെണ്ണ - 1 1/2 ടേബിള്‍ സ്പൂണ്‍
ചെറിയ ഉള്ളി അരിഞ്ഞത്്- 1/2 കപ്പ്
തേങ്ങ ചിരകിയത് - ഒരു കപ്പ്
കറിവേപ്പില - ആറെണ്ണം
നാരങ്ങാനീര് - 2 ടേബിള്‍ സ്പൂണ്‍
ഉപ്പ് - കുറച്ച്

തയാറാക്കുന്ന വിധം


പാന്‍ അടുപ്പില്‍വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി കടുക് പൊട്ടിച്ച് വറ്റല്‍മുളകും ഉള്ളിയും ചേര്‍ത്ത് വഴറ്റിയെടുക്കുക. ഇതിലേക്ക് ഒന്നാമത്തെ ചേരുവകളെല്ലാം ചേര്‍ത്ത വഴറ്റുക. തീ ഓഫ് ചെയ്തശേഷം ഇതിലേക്ക് നാരങ്ങാനീര് ഒഴിച്ച് കറിവേപ്പിലയും ഉപ്പും ചേര്‍ത്തിളക്കി വിളമ്പാം.

Cookery

6. ചാട്ട് സ്‌റ്റൈല്‍ സലാഡ്


ആവശ്യമുള്ള സാധനങ്ങള്‍
വെള്ളക്കടല ഉപ്പിട്ട് വേവിച്ചത് - ഒരു കപ്പ്
കുക്കുംബര്‍ അരിഞ്ഞത്- ഒരെണ്ണം
മാതളനാരങ്ങ അല്ലി - ഒരെണ്ണത്തിന്റേത്
സവാള കൊത്തിയരിഞ്ഞത് - ഒരെണ്ണം
തക്കാളി കൊത്തിയരിഞ്ഞത് - ഒരെണ്ണം
പച്ചമുളക് അരിഞ്ഞത് - ഒരെണ്ണം
മുളകുപൊടി - ഒരു ടീസ്പൂണ്‍
ചാട്ട് മസാല - ഒരു ടീസ്പൂണ്‍
ജീരകം വറുത്തുപൊടിച്ചത് - ഒരു ടീസ്പൂണ്‍
നാരങ്ങാനീര്്പകുതി നാരങ്ങയുടെയുടേത്
ഉപ്പ് -പാകത്തിന്
മല്ലിയില അരിഞ്ഞത് - ഒരു പിടി
പുതിനയില അരിഞ്ഞത് - 10 എണ്ണം

തയാറാക്കുന്ന വിധം


കടല വെള്ളം വാര്‍ന്നുപോകാന്‍ വയ്ക്കുക. കടലയുടെ വെള്ളം വാര്‍ന്നുപോയ ശേഷം ഒരു ബൗളിലേക്ക് എല്ലാ ചേരുവകളുമെടുത്ത് ഇളക്കിയോജിപ്പിക്കുക. ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ചോ അല്ലാതെയോ വിളമ്പാം.

7. ചിക്ക്പീസ് ആലൂ സലാഡ്


ആവശ്യമുളള സാധനങ്ങള്‍
വെള്ളക്കടല കുതിര്‍ത്ത് തുണിയില്‍ കെട്ടിവച്ച് മുളപ്പിച്ചത് - ഒരു കപ്പ്
പച്ചമുളക് അരിഞ്ഞത് - ഒരെണ്ണം
മല്ലിയില അരിഞ്ഞത്- 2 ടേബിള്‍ സ്പൂണ്‍
സവാള കൊത്തിയരിഞ്ഞത് - ഒരെണ്ണം
ഉരുളക്കിഴങ്ങ് പുഴുങ്ങി ചെറുതായരിഞ്ഞത്്- 1
തക്കാളി ചെറുതായരിഞ്ഞത്് - ഒരെണ്ണം
നാരങ്ങാനീര് - 4 ടീസ്പൂണ്‍
കുരുമുളകുപൊടി - 1/4 ടീസ്പൂണ്‍
ചാട്ട് മസാലപൊടി - 1 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം


മുളപ്പിച്ച കടല ഉപ്പ് ചേര്‍ത്ത് വേവിച്ചെടുക്കുക. ഇത് വെള്ളം വാര്‍ന്നുപോകാന്‍ വയ്ക്കുക. ഒരു ബൗളിലേക്ക് കടല, സവാള, തക്കാളി, പച്ചമുളക്, ഉരുളക്കിഴങ്ങ്, ഉപ്പ്, കുരുമുളകുപൊടി, ചാട്ട്മസാല, നാരങ്ങനീര് ഇവയെടുത്ത് ഒരുമിച്ച് യോജിപ്പിക്കുക. മല്ലിയില വിതറി അലങ്കരിച്ച്
വിളമ്പാം.

റ്റോഷ്മ ബിജു വര്‍ഗീസ്

Ads by Google
Wednesday 17 Jul 2019 05.04 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW