Monday, August 19, 2019 Last Updated 0 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Jul 2019 04.00 PM

മെൽബൺ സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ ജേക്കബൈറ്റ് സിറിയന്‍ വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ നടത്തപ്പെട്ടു

uploads/news/2019/07/322540/Ast170719a.jpg

മെൽബൺ: സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ എല്ലാവർഷവും നടത്തി വരുന്ന വെക്കേഷൻ ബൈബിൾ സ്കൂൾ ജൂലൈ 12,13,14 തീയതികളിൽ നടത്തപ്പെട്ടു. "തിന്മയോടു തോല്ക്കാതെ നന്മയാൽ തിന്മയെ ജയിക്കുക. - റോമർ 12:21" - നെ ആസ്പദമാക്കിയ ഈ വർഷത്തെ വി.ബി.എസിന്റെ ഉൽഘാടനദിവസം നടന്ന പരിപാടികള്‍ക്ക് വികാരി ഫാ. ബിജോ വർഗീസ് പ്രാർത്ഥനയ്ക് നേതൃത്വം നല്‍കി തുടക്കം കുറിച്ചു.

ബൈബിൾ ക്ലാസുകളും, പാട്ടും, ഡാന്‍സും, സ്‌കിറ്റും, വിവിധയിനം ഗെയിമുകളും, കൂടാതെ ബഹുമാനപ്പെട്ട പുരോഹിതന്മാരുടെ നേതൃത്വത്തിൽ വിശുദ്ധ കുർബാനയെ കുറിച്ചുള്ള പഠന ക്ലാസുകളും കൊണ്ട് ഈ വർഷത്തെ ജെ.എസ് വി.ബി.എസ് ശ്രദ്ധേയമായി. ദിവസവും രാവിലെ 9 മുതല്‍ 4 വരെ ആയിരുന്നു പരിപാടികൾ ക്രമീകരിച്ചിരുന്നത്. സമാപന ദിവസം ഞായറാഴ്ച വി. കുർബാനാനന്തരം പള്ളിയിൽ വർണ്ണാഭമായ റാലി നടത്തി. ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികളും സമ്മാന വിതരണവും നടത്തി സ്നേഹവിരുന്നോടെ ജെ.എസ്.വി.ബി.എസ് സമാപിച്ചു.

പ്രിൻസിപ്പാൾ റവ. ഫാ. ഡെന്നിസ് കൊളശ്ശേരിൽ, വൈസ് പ്രിൻസിപ്പാൾമാരായ റീന തോമസ്, ഷീബ ബിജു എന്നിവർ മറ്റു അധ്യാപകരുടെയും വാളണ്ടിയർമാരുടെയും സഹായത്തോടെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

വാർ‍ത്ത : എബി പൊയ്ക്കാട്ടിൽ

Ads by Google
Wednesday 17 Jul 2019 04.00 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW