Wednesday, August 21, 2019 Last Updated 18 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Jul 2019 11.30 AM

77 കാരിക്ക് മുംബൈ പോലിസിന്റെ വക സര്‍പ്രൈസ്; നിറകൈയ്യടിയുമായി സോഷ്യല്‍ ലോകം

 surprised by police

മുംബൈയിലെ ഖഹറിലാണ് കുമുദ് ജോഷി എന്ന 77-കാരി താമസിക്കുന്നത്. ഇവര്‍ ഒറ്റയ്ക്കാണ് ഇവിടെ താമസിക്കുന്നത്. കുമുദിന്റെ ജന്മദിനത്തില്‍ ഒരു വലിയ സര്‍പ്രൈസാണ് മുംബൈ പൊലീസ് ഒരുക്കിയത്. അന്നേ ദിവസം വലിയൊരു കേക്കുമായി എത്തി കുമുദിനോടൊപ്പം പൊലീസുകാര്‍ ജന്മദിനം ആഘോഷിച്ച ശേഷമാണ് മടങ്ങിയത്. ഈ ജന്മദിനത്തില്‍ താന്‍ ഒറ്റയ്ക്കാണെന്ന് കുമുദിന് തോന്നാതിരിക്കാനാണ് കേക്കുമായി പൊലീസുകാര്‍ എത്തിയത്.

''77കാരി കുമുദ് ജോഷി ഖഹറിലെ വീട്ടില്‍ ഒറ്റയ്ക്കാണു താമസം. എന്നാല്‍ അവര്‍ ഒരിക്കലും ഒറ്റയ്ക്കല്ല എന്നു ഖഹര്‍ പൊലീസ് ഉറപ്പാക്കുന്നു. അവരുടെ ജന്മദിനം സ്പെഷല്‍ ആക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. നിങ്ങള്‍ക്കും ആശംസകള്‍ അറിയിക്കാം'' - മുംബൈ പൊലീസ് ട്വിറ്ററില്‍ കുറിച്ചു. കേക്ക് മുറിക്കുന്ന ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. മുംബൈ പൊലീസിന് ആശംസകളുമായി നിരവധി പേരാണ് എത്തിയത്. എന്നാല്‍ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയാണ് കുമുദ് എന്ന് വെളിപ്പെടുത്തിയത് അവരുടെ സുരക്ഷയെ ബാധിക്കുമോയെന്ന് ആശങ്കപ്പെടുന്നവരും നിരവധിയാണ്.

Ads by Google
Ads by Google
Loading...
TRENDING NOW