Tuesday, August 20, 2019 Last Updated 2 Min 48 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Jul 2019 08.43 PM

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: രാജ്കുമാറിന്റെ കസ്റ്റഡി എസ്.പി അറിഞ്ഞെന്ന് എസ്.ഐ

Nedunkandam custodial death, Rajkumar

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ മുന്‍ എസ്.പിക്കെതിരെ കേസിലെ ഒന്നാം പ്രതിയായ എസ്.ഐ സാബു. എസ്.പി കെ.ബി വേണുഗോപാലിന്റെ നിര്‍ദ്ദേശപ്രകാരമാണ് രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതെന്ന് സാബു പറയുന്നു. ഡി.വൈ.എസ്.പിക്കും അറസ്റ്റ് വിവരം അറിയാമായിരുന്നു. രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ താന്‍ സ്‌റ്റേഷനില്‍ ഇല്ലായിരുന്നുവെന്നും എസ്.പിയുടെ നിര്‍ദ്ദേശപ്രകാരം സഹപ്രവര്‍ത്തകരാണ് ഇയാളെ ചോദ്യം ചെയ്തതെന്നും എസ്.ഐ സാബു വ്യക്തമാക്കി.

തൊടുപുഴ കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് മുന്‍ എസ്.പിക്കെതിരെ സാബുവിന്റെ വെളിപ്പെടുത്തല്‍. രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുത്തത് താന്‍ അറിഞ്ഞില്ലെന്നായിരുന്നു വേണുഗോപാലിന്റെ നിലപാട്. നെടുങ്കണ്ടം കസ്റ്റഡി മരണം വിവാദമായതോടെ വേണുഗോപാലിനെ ഇടുക്കി എസ്.പി സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു.

ഇതിനിടെ രാജ്കുമാറിന്റെ കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട് പീരുമേട് സബ് ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചു. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന ജയില്‍ ഡി.ജി.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നെടുങ്കണ്ടം ജയില്‍ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ വാസ്റ്റിന്‍ ബോസ്‌കോയെ ജയില്‍ മേധാവി സസ്‌പെന്‍ഡ് ചെയ്തു. താല്‍ക്കാലിക വാര്‍ഡന്‍ സുഭാഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. വകുപ്പ് തല അന്വേഷണത്തിന് ചീമേനി ജയില്‍ സുപ്രണ്ടിനെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW