Friday, August 23, 2019 Last Updated 4 Min 58 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Jul 2019 08.23 PM

മുംബൈയില്‍ കെട്ടിടം തകര്‍ന്ന് വീണ് മരിച്ചവരുടെ എണ്ണം ഏഴായി

building collapse

മുംബൈ: മുംബൈയിലെ ദോംഗ്‌രിയില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം ഏഴായി. ദോംഗ്‌രിയിലെ ടാന്‍ഡല്‍ സ്ട്രീറ്റിലെ കെസര്‍ഭായി കെട്ടിടമാണ് തകര്‍ന്നുവീണത്. കെട്ടിടത്തിന് നൂറ് വര്‍ഷം പഴക്കമുണ്ട്.

ചൊവ്വാഴ്ച രാവിലെ 11:40ഓടെയാണ് കെട്ടിടം തകര്‍ന്ന് വീണത്. തകര്‍ന്നുവീണ കെട്ടിടത്തില്‍ താമസക്കാരായി പതിനാലോളം കുടുംബങ്ങളുണ്ടായിരുന്നു. നിരവധി കെട്ടിടങ്ങള്‍ തിങ്ങി നിറഞ്ഞ പ്രദേശമാണ് ടാന്‍ഡല്‍ സ്ട്രീറ്റ്. അതുകൊണ്ടുതന്നെ പോലീസിനും അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ക്കും സ്ഥലത്ത് എത്തിച്ചേരാന്‍ ഏറെ പ്രയാസം നേരിട്ടിരുന്നു. മഹാരാഷ്ട്ര അഗ്നിശമന സേനയ്ക്ക് പുറമെ ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

ഗ്രൗണ്ട് ഫ്‌ളോറും മുകളിലേക്കുള്ള മുന്ന് നിലകളും അടക്കം നാല് നിലകളുള്ള കെട്ടിടമാണ് തകര്‍ന്ന് വീണതെന്ന് ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനും മഹാരാഷ്ട്ര ഹൗസിംഗ് ആന്‍ഡ് ഏരിയ ഡവലപ്പ്‌മെന്റ് അതോറിറ്റിയും (എം.എച്ച്.എ.ഡി.എ) അറിയിച്ചു. കെട്ടിടം നവീകരിക്കുന്നതിനായി ഒരു സ്വകാര്യ വ്യക്തിയെ ചുമതലപ്പെടുത്തിയിരുന്നതായും എം.എച്ച്.എ.ഡി.എ ചെയര്‍പേഴ്‌സണ്‍ ഉദയ് സാമന്ത് വ്യക്തമാക്കി. നവീകരണ ജോലികള്‍ സ്വകാര്യ വ്യക്തി വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സാമന്ത് കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW