Tuesday, August 20, 2019 Last Updated 0 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Jul 2019 04.45 PM

ടാറ്റ മോട്ടോഴ്‌സിന്റെ സൗജന്യ മണ്‍സൂണ്‍ ചെക്ക്-അപ്പ്

tata motors free monsoon checkup

ടാറ്റ മോട്ടോഴ്‌സിന്റെ സൗജന്യ മണ്‍സൂണ്‍ ചെക്ക്-അപ്പ് കാംപെയ്ന്‍ ആരംഭിച്ചു. ജൂലൈ 25 വരെ പതിനൊന്ന് ദിവസം നീണ്ടുനില്‍ക്കുന്നതാണ് രാജ്യവ്യാപക കാംപെയ്ന്‍. സൗജന്യ ചെക്ക്-അപ്പ് കൂടാതെ, വിവിധ പദ്ധതികളും ഓഫറുകളും വിവിധ ഡീലര്‍ഷിപ്പുകളിലൂടെ ടാറ്റ മോട്ടോഴ്‌സ് ലഭ്യമാക്കും.

ടാറ്റ മോട്ടോഴ്‌സിന്റെ എല്ലാ പാസഞ്ചര്‍ കാര്‍, യൂട്ടിലിറ്റി വാഹന ഉടമകള്‍ക്കും സൗജന്യ മണ്‍സൂണ്‍ ചെക്ക്-അപ്പ് സേവനം ലഭിക്കുമെന്ന് സീനിയര്‍ ജനറല്‍ മാനേജറും ഉപഭോക്തൃ കാര്യ മേധാവിയുമായ ശുഭജിത്ത് റോയ് അറിയിച്ചു. ജെഡി പവര്‍ ഉപഭോക്തൃ സേവന സൂചികയില്‍ ടാറ്റ മോട്ടോഴ്‌സിന് രണ്ടാം റാങ്കാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സ്‌പെയര്‍ പാര്‍ട്‌സ്, പാതയോര സേവനങ്ങള്‍ (റോഡ് സൈഡ് അസിസ്റ്റന്‍സ്), ലേബര്‍ ചാര്‍ജ്, ഓയില്‍ ടോപ്-അപ്പ് എന്നിവക്ക് പത്ത് ശതമാനം ഇളവ് ലഭിക്കും. ഓയില്‍ ചേഞ്ച്, ഓയില്‍ ടോപ്-അപ്പ് എന്നിവ ചെയ്യുമ്പോള്‍ സ്വകാര്യ ഉപയോക്താക്കള്‍ക്ക് പത്ത് ശതമാനം വരെയും ഫ്‌ളീറ്റ് കാറുടമകള്‍ക്ക് 15 ശതമാനം വരെയും ഇളവ് നല്‍കും.

Ads by Google
Ads by Google
Loading...
TRENDING NOW