Tuesday, August 20, 2019 Last Updated 0 Min 7 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Jul 2019 04.29 PM

ബുഗാട്ടി ഷിറോണിന്റെ നിര്‍മാണം 200 യൂണിറ്റ് പിന്നിട്ടു

Bugatti Chiron

ആകർഷകമായ സൂപ്പര്‍ കാര്‍ ഷിറോണിനെ 2017 ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയിലാണ് ബുഗാട്ടി ആദ്യമായി അവതരിപ്പിക്കുന്നത്. പഴയ വെയ്‌റോണിന്റെ പകരക്കാരനാണ് ഷിറോൺ.

റിപ്പോർട്ട് പ്രകാരം ഷിറോണിന്റെ 500 യൂണിറ്റുകള്‍ മാത്രം ആണ് ആഗോളതലത്തില്‍ വിറ്റഴിക്കാനാണ് ബുഗാട്ടി ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ഇതില്‍ ആദ്യ 200 യൂണിറ്റുകളുടെ നിര്‍മാണം പൂര്‍ത്തിയായതായി ബുഗാട്ടി അറിയിച്ചു.

200-ാം പതിപ്പായി പുറത്തെത്തുന്നത് ലിമിറ്റഡ് എഡിഷന്‍ ഷിറോണ്‍ സ്‌പോര്‍ട്ട് '100 Ans Bugatti' മോഡലാണ്. ഈ സൂപ്പര്‍ കാറിന്റെ 20 മോഡലുകള്‍ മാത്രമേ പുറത്തിറങ്ങുകയുള്ളു. മുമ്പ് വലിയ ആഘോഷമായാണ് 2018 ജൂണില്‍ ഷിറോണിന്റെ 100-ാമത്തെ യൂണിറ്റും ബുഗാട്ടി പുറത്തിറക്കിയിരുന്നത്.

ബ്ലൂ നിറത്തിലുള്ള ബ്രേക്ക് കാലിപേഴ്‌സ്, ബോഡിക്ക് പുറത്തും അകത്തും വ്യത്യസ്ത ബ്ലൂ കളറിങ്, വിങ് മിററിലെ ഫ്രഞ്ച് ഫ്ലാഗ്, സ്‌കൈ വ്യൂ ഗ്ലാസ് റൂഫ് എന്നീ പ്രത്യേകതകളോടെയാണ് 200-ാം യൂണിറ്റ് എത്തിയത്.

1500 പിഎസ് പവറും 1600 എന്‍എം ടോര്‍ക്കുമേകുന്ന 8.0 ലിറ്റര്‍ W16 എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 2.7 മില്ല്യണ്‍ ഡോളറാണ് (18.5 കോടി രൂപ) ഷിറോണിന്റെ വില.

200 യൂണിറ്റുകള്‍ നിര്‍മിച്ചെങ്കിലും നൂറില്‍ താഴെ യൂണിറ്റുകള്‍ മാത്രമേ നിലവില്‍ ഓര്‍ഡര്‍ ചെയ്യാനായി ലഭ്യമുള്ളു. മണിക്കൂറില്‍ പരമാവധി 420 കിലോമീറ്ററാണ് ഷിറോണിന്റെ വേഗത. രണ്ടര സെക്കന്‍ഡിനകം തന്നെ നൂറുകിലോമീറ്റര്‍ വേഗം കൈവരിക്കാം

Ads by Google
Tuesday 16 Jul 2019 04.29 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW