Tuesday, August 20, 2019 Last Updated 0 Min 43 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Jul 2019 04.03 PM

ഹാര്‍ലി ഡേവിഡ്‌സണ്‍ ലൈവ്‌വയര്‍ അനാവരണം ചെയ്തു

Harley Davidson LiveWire

ഹാര്‍ലി ഡേവിഡ്‌സണിന്റെ ആദ്യ ഇലക്ട്രിക് മോട്ടോര്‍സൈക്കിളായ ലൈവ്‌വയര്‍ അനാവരണം ചെയ്തു. അടുത്ത വര്‍ഷം വില്‍പ്പന ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇലക്ട്രിക് ക്രൂസറിന്റെ പ്രീ-ഓര്‍ഡര്‍ സ്വീകരിച്ചുതുടങ്ങുമെന്ന് അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കള്‍ അറിയിച്ചു. സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിമില്‍ ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

ഹാര്‍ലി ഡേവിഡ്‌സണ്‍ ലൈവ്‌വയര്‍ 2018 ഐക്മയിലും (മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോ) 2019 കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയിലും കണ്‍സെപ്റ്റ് രൂപത്തില്‍ അരങ്ങേറ്റം നടത്തിയിരുന്നു. പ്രൊഡക്ഷന്‍ വേര്‍ഷനാണ് ഇപ്പോള്‍ അനാവരണം ചെയ്തിരിക്കുന്നത്. ആക്‌സെലറേഷന്‍ സമയത്ത് ഹാര്‍ലി ഡേവിഡ്‌സണിന്റെ തനതായ ശബ്ദം കേള്‍ക്കാന്‍ കഴിയുമെന്നത് ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ പ്രത്യേകതയാണ്.

വിവിധ റൈഡിംഗ് മോഡുകള്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഫുള്‍ കളര്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവയും സവിശേഷതകളാണ്. എച്ച്-ഡി കണക്റ്റ് എന്ന് വിളിക്കുന്ന ടെലിമാറ്റിക്‌സ് സിസ്റ്റം ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ സവിശേഷതയാണ്. ഹാര്‍ലിയുടെ കണക്റ്റ് ആപ്പ് വഴി ബാറ്ററി ചാര്‍ജ്, സര്‍വീസ് റിമൈന്‍ഡര്‍ എന്നിവ ഉടമകളെ അറിയിക്കും. ലൈവ്‌വയറിനെ ആദ്യ സെല്ലുലാര്‍ കണക്റ്റഡ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ആക്കുകയാണ് ഹാര്‍ലി ഡേവിഡ്‌സണിന്റെ ലക്ഷ്യം.

Ads by Google
Ads by Google
Loading...
TRENDING NOW