Wednesday, August 07, 2019 Last Updated 6 Min 8 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Jul 2019 03.24 PM

നല്ല പാഠങ്ങള്‍ ചൊല്ലിക്കൊടുക്കാം

''ഓരോ പ്രായത്തിലും നല്ല അറിവുകള്‍ പറഞ്ഞുകൊടുത്ത് കുട്ടികളെ മിടുക്കരാക്കാം.''
uploads/news/2019/07/322278/parenting160719a.jpg

കുട്ടികളെ എങ്ങനെ മര്യാദരാമന്‍മാരാക്കാം എന്നാലോചിച്ച് തലപുകഞ്ഞിരിക്കുകയാണോ നിങ്ങള്‍? നമ്മള്‍ അവരെ ഏത് രീതിയില്‍ പരിശീലിപ്പിക്കുന്നോ അതു പോലെയാണ് അവര്‍ വളര്‍ന്നുവരിക. മുതിര്‍ന്നവര്‍ നല്‍കുന്ന മാതൃകകളാണ് അവര്‍ പിന്‍തുടരുന്നത്.

ഒരു മര്യാദയുമില്ലാത്ത കുട്ടി എന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് അവന്റെ മാതാപിതാക്കള്‍ക്കു കൂടിയുള്ള കുറ്റപ്പെടുത്തലാണ്. അതുകൊണ്ട് നല്ല ശീലങ്ങളും മര്യാദകളും ചെറു പ്രായത്തില്‍ത്തന്നെ ശീലിപ്പിക്കാം. ലളിതമെന്ന് തോന്നിയാലും വളരെ ഫലപ്രദമായ ടിപ്‌സുകള്‍ ഒന്നു പരീക്ഷിച്ചാലോ?

0- 5 വയസ്സുകാര്‍


എത്ര ചെറിയ കുട്ടിയായാലും എന്ത് സാധനങ്ങള്‍ കൊടുത്താലും നന്ദി എന്ന് പറയാന്‍ ശീലിപ്പിക്കുക. മോശം പ്രവര്‍ത്തികള്‍ എപ്പോള്‍ ചെയ്താലും തിരുത്തുക, ചെറിയ കുട്ടിയല്ലേ എന്ന് വിചാരിച്ച് അത് പിന്നത്തേയ്ക്ക് മാറ്റി വയ്‌ക്കേണ്ട. പ്ലീസ്, എക്‌സ്‌ക്യൂസ് മി, താങ്ക്‌സ് എന്നീ മര്യാദകള്‍ അവസരത്തിനൊത്ത് പഠിപ്പിക്കാം.
uploads/news/2019/07/322278/parenting160719b.jpg

കൃത്യത പഠിപ്പിക്കുന്ന ചെറിയ പസില്‍ മെമ്മറി ഗെയിമുകള്‍ ചെയ്യിപ്പിക്കാം.ആരെങ്കിലും വിഷ് ചെയ്താല്‍ തിരിച്ചും ചെയ്യാന്‍ അവര്‍ ശീലിക്കട്ടെ കളിപ്പാട്ടവും മറ്റും പങ്കുവയ്ക്കാനും അവരറിയണം. അതുപോലെ, സ്വന്തം വസ്തുക്കള്‍ സൂക്ഷിക്കാനും കളികള്‍ക്കു ശേഷം അവ മറ്റു കുട്ടികളില്‍നിന്ന് മര്യാദപൂര്‍വം തിരിച്ചു വാങ്ങാനും പഠിപ്പിക്കാം. മറ്റുള്ളവരുമായി ഇടപഴകണമെങ്കിലും അപരിചിതരുമായി അകലം പാലിക്കാനും ശീലിപ്പിക്കാം.

6 -10 വരെയുള്ളവര്‍


മാതാപിതാക്കളാണ് കുട്ടികള്‍ക്ക് മാതൃക എന്നത് മറക്കരുത്.ഷോപ്പിങ്ങിനും മറ്റും പോകുമ്പോള്‍ അവരെയും ഒപ്പം കൂട്ടാം, ആവശ്യമുള്ള സാധനങ്ങള്‍ മാത്രം എടുക്കാനും ക്ഷമാപൂര്‍വം വരിനിന്ന് പണമടയ്ക്കാനും നന്ദി പറഞ്ഞ് മടങ്ങുന്നതും കുട്ടികള്‍ കണ്ടു പഠിക്കട്ടെ.

മറ്റുള്ളവരുടെ സംസാരത്തിനിടയില്‍ കയറി സംസാരിക്കാതിരിക്കാന്‍ പറയാം. അവര്‍ക്കെന്തെങ്കിലും പറയാനുണ്ടെങ്കില്‍ നിങ്ങളെ പതിയെ തൊടാന്‍ ആവശ്യപ്പെടാം, നിങ്ങളുെട സംസാരം കഴിഞ്ഞ ശേഷം ഇത്രയും നേരം ക്ഷമയോടെ കാത്തുനിന്നതിനെ അഭിനന്ദിച്ചിട്ട് അവരെ കേള്‍ക്കാം.

എല്ലാ മര്യാദകളും പഠിക്കാന്‍ പറ്റിയ ഇടം തീന്‍മേശയാണ്. എങ്ങനെ കഴിക്കണമെന്നും എപ്പോള്‍ സംസാരിക്കണമെന്നും എങ്ങനെ മേശയും പാത്രങ്ങളും വൃത്തിയാക്കണമെന്നുമൊക്ക ഇവിടെ നിന്നും പഠിക്കാം. മുതിര്‍ന്ന ആളുകളെ ബഹുമാനിക്കാനും അവരുമായി സംസാരിക്കാനും അവര്‍ക്കു വേണ്ട സഹായം ചെയ്യാനും കാണിച്ചു കൊടുക്കാം.

uploads/news/2019/07/322278/parenting160719c.jpg

11- 16 വരെയുള്ളവര്‍


ഈ പ്രായക്കാരെ അല്‍പം സൂക്ഷിച്ച് വേണം കൈകാര്യം ചെയ്യേണ്ടത്. ഇവര്‍ ആത്മാഭിമാനം അല്‍പം കൂടുതലുള്ളവരാണ്. ആരെയെങ്കിലും കാണാന്‍ പോകുകയാണെങ്കില്‍ അവരെ കുറിച്ചുള്ള അത്യാവശ്യ വിവരണം ഇവര്‍ക്കു നല്‍കുക. ചിലപ്പോള്‍ സന്ദര്‍ഭം നോക്കാതെ ഇവര്‍ അമിതമായി പ്രതികരിച്ചെന്നു വരാം.

വീട്ടില്‍ വരുന്ന അതിഥികളെ മര്യാദപൂര്‍വ്വം സ്വീകരിക്കാന്‍ ഇവര്‍ അറിഞ്ഞിരിക്കണം. സോഷ്യല്‍ മീഡിയയില്‍ നിന്നും അകറ്റുകയല്ല, മറിച്ച് ആവശ്യമുള്ളത് നല്ലതിന് മാത്രം ഉപയാഗിക്കാനും ഈ പ്രായക്കാരെ ശീലിപ്പിക്കാം. അവരോട് ഒച്ച വയ്ക്കുകയോ കയര്‍ത്ത് സംസാരിക്കുകയോ വേണ്ട. അവരുടെ മുന്നില്‍വച്ച് മറ്റുള്ളവരെ കുറിച്ച് മോശമായി സംസാരിക്കാതിരിക്കുക.

അനഘ

Ads by Google
Tuesday 16 Jul 2019 03.24 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW