Tuesday, August 20, 2019 Last Updated 22 Min 45 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Jul 2019 10.08 AM

അഞ്ചേക്കറില്‍ അഞ്ച് കിടപ്പ് മുറികളോട് കൂടിയ വമ്പന്‍ വീട് വില്‍പ്പനയ്ക്ക്; വാങ്ങുന്നവര്‍ക്ക് ഒരു ഓഫര്‍ കൂടി, രണ്ട് മുതലകള്‍ തികച്ചും സൗജന്യം

for sale

ഒരു ഗംഭീര വീട് വില്‍പ്പനയ്ക്കുണ്ട്. അഞ്ചേക്കര്‍ സ്ഥലത്ത് അഞ്ച് കിടപ്പ് മുറിയോടു കൂടിയ ഗംഭീര വീടാണ് വില്‍പ്പനയ്ക്ക് ഇട്ടിരിക്കുന്നത്. എന്നാല്‍ വീട് വാങ്ങാന്‍ വരുന്നവര്‍ക്ക് ഉടമസ്ഥന്‍ ഒരു ഓഫര്‍ കൂടി വെയ്ക്കുന്നുണ്ട്. രണ്ട് വമ്പന്‍ മുതലകള്‍. ഓസ്ട്രേലിയയിലെ ഡാര്‍വിന്‍, നോര്‍ത്തേണ്‍ ടെറിട്ടറിയിലെ ടെഡ് പ്ലെവ്നിക് എന്നയാളാണ് തന്റെ വീട് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്.

1984 -ലാണ് പ്ലെവ്നിക്ക് ഈ വീട് വാങ്ങുന്നത്. കുതിരാലയം, മൈതാനം, പന്നിക്കൂട്, സ്വിമ്മിംഗ് പൂള്‍, സ്പാ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാണ് വീടിന് വിലയിട്ടിരിക്കുന്നത്. ജെം എന്നും ബോറിസ് എന്നും പേരുള്ള മുതലകളെയാണ് പ്ലെവ്നിക്ക് സൗജന്യമായി നല്‍കുന്നത്. 2012-ലാണ് പ്ലെവ്നിക്കിന് ജെം എന്ന മുതലയെ കിട്ടുന്നത്. പിന്നീട് ബോറിസിനേയും വാങ്ങി. ഏഴ് വര്‍ഷമായി ഈ മുതലകള്‍ പ്ലെവ്നിക്കിനോടൊപ്പമുണ്ട്. എന്നാല്‍ കൂടെ കൊണ്ടുപോകാന്‍ കഴിയാത്തതിനാലാണ് വീട് വാങ്ങുന്നവര്‍ക്ക് മുതലകളെ നല്‍കുന്നത്.

ജൂലൈ 27 -ന് മുതലകളെ സൗജന്യമായി നല്‍കുമെന്ന ഓഫറോടെ വീട് ലേലത്തിന് വയ്ക്കാനാണ് പ്ലെവിനിക്ക് ഒരുങ്ങുന്നത്. മുതല കൂടാതെ കുതിര, ഒട്ടകം, പന്നികള്‍ തുടങ്ങിയവയും പ്ലെവ്നിക്കിനുണ്ട്. മുതലകളെ നല്‍കുന്നത് തനിക്ക് വേദനയുണ്ടാക്കുന്നുണ്ടെന്നും എന്നാല്‍ മറ്റൊരു വഴിയുമില്ലെന്നും പ്ലെവ്നിക് പറയുന്നു. എന്നാല്‍ വീട് വാങ്ങുന്നവര്‍ക്ക് കൂടി താല്‍പര്യമുണ്ടെങ്കിലേ തന്റെ പ്രിയപ്പെട്ട മുതലകളെ നല്‍കൂവെന്നും ഇല്ലെങ്കില്‍ നല്‍കില്ലെന്നും പ്ലെവ്നിക്ക് പറയുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW