Friday, August 23, 2019 Last Updated 14 Min 39 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Jul 2019 01.54 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
ഡിഗ്രി രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ്‌

ഡിഗ്രി പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ്‌ ലഭിച്ചവര്‍ ഓണ്‍ലൈനായി ഫീസടച്ച്‌ അലോട്ട്‌മെന്റ്‌ മെമ്മോയുടെ പ്രിന്റൗട്ടും യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളുമായി 17ന്‌ വൈകീട്ട്‌ 4.30ന്‌ മുമ്പായി അലോട്ട്‌മെന്റ്‌ ലഭിച്ച കോളജില്‍ പ്രവേശനം നേടണം. 17നകം ഫീസടയ്‌ക്കാത്തവരുടെയും ഫീസടച്ചശേഷം പ്രവേശനം നേടാത്തവരുടെയും അലോട്ട്‌മെന്റ്‌ റദ്ദാക്കും.

പി.ജി. ഏകജാലകം; ഫൈനല്‍ അലോട്ട്‌മെന്റിന്‌ ഓപ്‌ഷന്‍ രജിസ്‌ട്രേഷന്‍ ഇന്നുകൂടി

ഏകജാലകം വഴി പി.ജി. പ്രവേശനത്തിനുള്ള ഫൈനല്‍ അലോട്ട്‌മെന്റിന്‌ നിലവില്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും മുന്‍ അലോട്ട്‌മെന്റുകളില്‍ പ്രവേശനം ലഭിക്കാത്തവര്‍ക്കുമായി നടത്തുന്ന ഫൈനല്‍ അലോട്ട്‌മെന്റിന്‌ ഇന്നുകൂടി ഓപ്‌ഷന്‍ രജിസ്‌ട്രേഷന്‍ നടത്താം. നിലവില്‍ പ്രവേശനമെടുത്തവര്‍ ഫൈനല്‍ അലോട്ട്‌മെന്റില്‍ അപേക്ഷിക്കാന്‍ പാടില്ല.

പ്രാക്‌ടിക്കല്‍

നാലാം സെമസ്‌റ്റര്‍ എം.എ. മ്യൂസിക്‌ വോക്കല്‍ സി.എസ്‌.എസ്‌. (2017 അഡ്‌മിഷന്‍ റഗുലര്‍/2014, 2015, 2016 അഡ്‌മിഷന്‍ സപ്ലിമെന്ററി/ 2012, 2013 അഡ്‌മിഷന്‍ മേഴ്‌സി ചാന്‍സ്‌) പരീക്ഷയുടെ പ്രാക്‌ടിക്കല്‍ 22 മുതല്‍ 24 വരെ തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളജില്‍ നടക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

എം.ബി.എ പ്രവേശനം; 22 വരെ അപേക്ഷിക്കാം

എം.ബി.എ. പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചു. 22 വരെ അപേക്ഷിക്കാം. പ്രവേശനപരീക്ഷയുടെയും (കെമാറ്റ്‌ കേരള/സിമാറ്റ്‌/ക്യാറ്റ്‌), ഗ്രൂപ്പ്‌ ഡിസ്‌കഷന്‍, പേഴ്‌സണല്‍ ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്‌ഥാനത്തിലാണ്‌ പ്രവേശനം. ഷോര്‍ട്‌ ലിസ്‌റ്റ് ചെയ്യപ്പെട്ടവരുടെ ഇന്റര്‍വ്യൂവും ഗ്രൂപ്പ്‌ ഡിസ്‌കഷനും 25ന്‌ നടക്കും. 29ന്‌ അതത്‌ കോളജുകളില്‍ റാങ്ക്‌ ലിസ്‌റ്റ് പ്രസിദ്ധീകരിക്കും. ഓഗസ്‌റ്റ് ഒന്നിന്‌ക്ല ാസുകള്‍ തുടങ്ങും. അപേക്ഷ കോളജുകളില്‍ ലഭിക്കും. അതത്‌ കോളജുകളില്‍ അപേക്ഷ നല്‍കണം. വിശദവിവരത്തിന്‌ www.mgu.ac.in

എം.എഫ്‌.എ. പ്രവേശനം; അപേക്ഷിക്കാം

തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളജ്‌ ഓഫ്‌ മ്യൂസിക്‌ ആന്‍ഡ്‌ ഫൈന്‍ ആര്‍ട്‌സില്‍ ഈ അധ്യയന വര്‍ഷത്തെ എം.എഫ്‌.എ. പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചു. 27 വരെ അപേക്ഷിക്കാം. പ്രാക്‌ടിക്കല്‍, എഴുത്ത്‌ പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്‌ഥാനത്തിലാണ്‌ പ്രവേശനം. പ്രാക്‌ടിക്കല്‍, എഴുത്തു പരീക്ഷ 29നും ഇന്റര്‍വ്യൂ 30നും നടക്കും. ഓഗസ്‌റ്റ് ഒന്നിന്‌ കോളജില്‍ റാങ്ക്‌ ലിസ്‌റ്റ് പ്രസിദ്ധീകരിക്കും. ഓഗസ്‌റ്റ് അഞ്ചിന്‌ക്ല ാസുകള്‍ തുടങ്ങും. അപേക്ഷ കോളജുകളില്‍ ലഭിക്കും. അതത്‌ കോളജുകളില്‍ അപേക്ഷ നല്‍കണം. വിശദവിവരത്തിന്‌ www.mgu.ac.in

അക്കാദമിക്‌ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്‌

സര്‍വകലാശാല അക്കാദമിക്‌ കൗണ്‍സിലിലേക്ക്‌ സര്‍വകലാശാലയ്‌ക്ക് കീഴിലുള്ള മുഴുവന്‍ സമയ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളില്‍നിന്ന്‌ വിവിധ ഫാക്കല്‍റ്റി പ്രതിനിധികള്‍ക്കുവേണ്ടി തെരഞ്ഞെടുപ്പ്‌ നടത്തുന്നു. വിശദവിവരത്തിന്‌ www.mgu.ac.in.

പരീക്ഷാഫലം

മൂന്നാം സെമസ്‌റ്റര്‍ എം.എസ്‌സി. ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്‌ട്രി (സി.എസ്‌.എസ്‌. റഗുലര്‍/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 27 വരെ അപേക്ഷിക്കാം.

കേരള

പ്രാക്‌ടിക്കല്‍ പരീക്ഷ

രണ്ടാം സെമസ്‌റ്റര്‍ ബി.പി.എ (വയലിന്‍) പരീക്ഷയുടെ പ്രാക്‌ടിക്കല്‍ പരീക്ഷകള്‍ 23 മുതല്‍ 25 വരെ ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളജില്‍ നടത്തും. വിശദവിവരം വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

25 ന്‌ ആരംഭിക്കുന്ന രണ്ടാം സെമസ്‌റ്റര്‍ എം.ടെക്ക്‌ (ഫുള്‍ടൈം/ പാര്‍ട്ട്‌ ടൈം), നാലാം സെമസ്‌റ്റര്‍ എം.ടെക്ക്‌ (പാര്‍ട്ട്‌ ടൈം), സപ്ലിമെന്ററി പരീക്ഷകളുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു.
24 ന്‌ ആരംഭിക്കുന്ന നാലാം സെമസ്‌റ്റര്‍ സി.ബി.സി.എസ്‌ ഫസ്‌റ്റ്‌ ഡിഗ്രി പ്രോഗ്രാം ബി.എ/ ബി.എസ്‌.സി/ ബി.കോം (റഗുലര്‍2017 അഡ്‌മിഷന്‍, ഇംപ്രൂവ്‌മെന്റ്‌ 2016 അഡ്‌മിഷന്‍, സപ്ലിമെന്ററി2015, 2014 2013 അഡ്‌മിഷന്‍) ഡിഗ്രി പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു.

യു.ജി/പി.ജി പ്രവേശനം കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം

പി.ജി. കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേയ്‌ക്കുള്ള പ്രവേശനം ആഗ്രഹിക്കുന്നവര്‍ 19ന്‌ രാവിലെ 11 നു മുന്‍പ്‌ ബന്ധപ്പെട്ട കോളജുകളില്‍ ഹാജരാകണം.

യു.ജി കോഴ്‌സായ ബി.എസ്‌സിക്ക്‌ 18നും, ബി.കോം 19നും, ബി.എ. 20നുമായിരിക്കും പ്രവേശനം. ഈ മൂന്നു ദിവസങ്ങളിലും രാവിലെ 11 മണിക്കകം ഹാജരായവരെ മാത്രമേ പരിഗണിക്കുകയുള്ളു. അപേക്ഷകള്‍ സര്‍വകലാശാലയിലേക്ക്‌ അയയ്‌ക്കേണ്ടതില്ല. കമ്മ്യൂണിറ്റി ക്വാട്ട ലിസ്‌റ്റില്‍ ഉല്‍പ്പെട്ട വിദ്യാര്‍ഥികള്‍ കോളജുകളില്‍ പ്രവേശനം നേടിയില്ലായെങ്കില്‍ പോലും അവരുടെ മെറിറ്റ്‌ ലിസ്‌റ്റിനെ ഒരുതരത്തിലും ബാധിക്കില്ല. താല്‍പര്യമുണ്ടെങ്കില്‍ മാത്രം കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം നേടിയാല്‍ മതിയാകും. സീറ്റുകളുടെ എണ്ണം വെബ്‌സൈറ്റിലും കോളജിലും പ്രസിദ്ധീകരിക്കും.

Ads by Google
Tuesday 16 Jul 2019 01.54 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW