Thursday, August 22, 2019 Last Updated 22 Min 8 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Jul 2019 01.37 AM

ഒരേയൊരു ജോക്കോ

uploads/news/2019/07/322193/s3.jpg

ലണ്ടന്‍: റോജര്‍ ഫെഡററിനെ തോല്‍പ്പിച്ച്‌ വിമ്പിള്‍ഡണ്‍ ഗ്രാന്‍സ്ലാം ടെന്നീസ്‌ കിരീടം നേടിയതോടെ നൊവാക്‌ ജോക്കോവിച്ച്‌ അപൂര്‍വ നേട്ടത്തിനുടമയായി. മാച്ച്‌ പോയിന്റ കൈവിട്ടിട്ടും ഗ്രാന്‍സ്ലാം മത്സരം ജയിക്കുന്ന താരമെന്ന റെക്കോഡാണു ജോക്കോവിച്ചിനെ തേടിയെത്തിയത്‌. യു.എസിന്റെ റോബര്‍ട്ട്‌ ഫാള്‍കന്‍ബര്‍ഗാണ്‌ ജോക്കോവിച്ചിനു മുന്‍പ്‌ ഈ നേട്ടം കുറിച്ച ഏകതാരം. 1948 ലെ വിമ്പിള്‍ഡണില്‍ ഓസ്‌ട്രേലിയയുടെ ജോണ്‍ ബ്രോമിച്ചിനെയാണു ഫാള്‍കന്‍ബര്‍ഗ്‌ തോല്‍പ്പിച്ചത്‌. കരിയറില്‍ 16 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടാന്‍ ജോക്കോവിച്ചിനായി.
ഫെഡറര്‍ (20), റാഫേല്‍ നദാല്‍ (18) എന്നിവരാണു ജോക്കോവിച്ചിനു മുന്നിലുള്ളത്‌. ഫെഡററിനെതിരേ നടന്ന കഴിഞ്ഞ അഞ്ച്‌ മത്സരങ്ങളിലും ജയിക്കാന്‍ ജോക്കോയ്‌ക്കായി. ഇതുവരെ നടന്ന 48 മത്സരങ്ങളില്‍ 26 ലും ജോക്കോയാണു ജയിച്ചത്‌. ഞായറാഴ്‌ച നടന്ന ഫൈനല്‍ അഞ്ചു സെറ്റ്‌ വരെ നീണ്ടു. സ്‌കോര്‍ 7-6, 1-6, 7-6, 4-6, 13-12. ജോക്കോവിച്ച്‌ അഞ്ചാം തവണയാണു വിമ്പിള്‍ണ്‍ കിരീടം നേടുന്നത്‌.
നാലു മണിക്കൂര്‍ 55 മിനിറ്റ്‌ നേരമാണ്‌ മത്സരം നീണ്ടുനിന്നത്‌. സെന്റര്‍ കോര്‍ട്ടില്‍ ചാമ്പ്യനെ തീരുമാക്കുന്നതിന്‌ ടൈ ബ്രേക്കര്‍ വരെ നീളുന്നത്‌ ആദ്യമായാണ്‌. ആദ്യ സെറ്റു മുതല്‍ ഇഞ്ചോടിഞ്ചു പോരാട്ടമാണ്‌ നടന്നത്‌. ടൈബ്രേക്കറിലേക്കു നീണ്ട ആദ്യ സെറ്റ്‌ 7-6(7-5) എന്ന സ്‌കോറില്‍ ജോക്കോവിച്ച്‌ നേടി. എന്നാല്‍ രണ്ടാം സെറ്റില്‍ തിരിച്ചടിച്ച ഫെഡറര്‍ സെര്‍ബിയന്‍ താരത്തെ നിഷ്‌പ്രഭമാക്കി 6-1ന്‌ സെറ്റ്‌ നേടി മത്സരത്തില്‍ ഒപ്പമെത്തി. മൂന്നാം സെറ്റും ടൈബ്രേക്കറിലേക്കു നീണ്ടപ്പോള്‍ ജയം ജോക്കോവിച്ചിനൊപ്പം നിന്നു.
നാലാം സെറ്റില്‍ വീണ്ടും ഫെഡറര്‍ തിരിച്ചു വന്നതോടെ മത്സരം നിര്‍ണായകമായ അഞ്ചാം സെറ്റിലേക്കു നീളുകയായിരുന്നു. അവസാന സെറ്റില്‍ വിട്ടുകൊടുക്കാതെ ഇരുവരും പരസ്‌പരം സര്‍വീസ്‌ ബ്രേക്ക്‌ ചെയ്‌തതോടെ വിജയികളെ നിശ്‌ചയിക്കാന്‍ ടൈബ്രേക്കറിലേക്കു കളി നീളുകയായിരുന്നു. ഏഴു തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടുന്ന ആദ്യ താരമെന്ന റെക്കോഡും ജോക്കോവിച്ചിനാണ്‌. മെല്‍ബണ്‍ പാര്‍ക്കില്‍ ആറു വീതം കിരീടങ്ങള്‍ നേടിയ ഇതിഹാസ താരങ്ങളായ റോയ്‌ എമേഴ്‌സണ്‍, റോജര്‍ ഫെഡറര്‍ എന്നിവരെ മറികടക്കാന്‍ ജോക്കോയ്‌ക്കായി. കഴിഞ്ഞ വര്‍ഷം വിമ്പിള്‍ഡണും യു.എസ്‌ ഓപ്പണും നേടാന്‍ ജോക്കോയ്‌ക്കായി.

Ads by Google
Tuesday 16 Jul 2019 01.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW