Thursday, August 22, 2019 Last Updated 13 Min 3 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Jul 2019 01.32 AM

മയക്കുമരുന്നടിച്ച്‌ വണ്ടിയോടിച്ചാലും കുടുങ്ങും; പരിശോധനാ കിറ്റുമായി പോലീസ്‌

uploads/news/2019/07/322190/k3.jpg

കൊച്ചി : മയക്കുമരുന്നടിച്ചു വാഹനമോടിച്ചാല്‍ പിടിവീഴില്ലെന്നു കരുതി വിലസുന്നവര്‍ ജാഗ്രതൈ !. മരുന്നുലഹരിയിലാണോ വാഹനമോടിക്കുന്നത്‌ എന്നു തിരിച്ചറിയുന്ന കിറ്റ്‌ ഉപയോഗിച്ചുള്ള പരിശോധന രണ്ടുമാസത്തിനുള്ളില്‍ നടപ്പാക്കാനൊരുങ്ങി പോലീസ്‌. ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ്‌ പരീക്ഷണാടിസ്‌ഥാനത്തില്‍ ഈ പരിശോധന നടപ്പാക്കുന്നത്‌.

മദ്യപിച്ചു വാഹനമോടിക്കുന്നവരെ ബ്രത്ത്‌ അനലൈസര്‍ പരിശോധനവഴി പോലീസ്‌ പിടികൂടുന്നുണ്ടെങ്കിലും മയക്കുമരുന്ന്‌ ഉപയോഗിച്ച്‌ വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ നിലവില്‍ മാര്‍ഗങ്ങളൊന്നുമില്ല. ഇതുമുതലാക്കി മയക്കുമരുന്ന്‌ ഉപയോഗിച്ചശേഷം വാഹനമോടിക്കുന്നവര്‍ പെരുകുന്ന സാഹചര്യത്തിലാണ്‌ നടപടി.

കോട്ടയം മുന്‍ ജില്ലാ പൊലീസ്‌ മേധാവി എന്‍. രാമചന്ദ്രന്‍ എഴുതിയ കത്തില്‍ സ്വമേധയാ എടുത്ത കേസിലാണു ചീഫ്‌ ജസ്‌റ്റീസ്‌ ഋഷികേശ്‌ റോയ്‌ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച്‌ ഈ സംവിധാനം എത്രയും പെട്ടെന്നു നടപ്പാക്കാന്‍ പോലീസിനോട്‌ ആവശ്യപ്പെട്ടത്‌. വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗവും കുറ്റകൃത്യങ്ങളും തടയുന്നതു സംബന്ധിച്ചു സര്‍ക്കാരിന്റെ വിശദീകരണവും കോടതി തേടിയിരുന്നു.

പരിശോധനയ്‌ക്കുള്ള കിറ്റ്‌ വാങ്ങാനുള്ള ക്വട്ടേഷന്‍ ക്ഷണിച്ചുകഴിഞ്ഞെന്നു പോലീസ്‌ ഹൈക്കോടതിയെ അറിയിച്ചു. ഗുജറാത്ത്‌ പോലീസ്‌ ഉപയോഗിക്കുന്ന ആബണ്‍ കിറ്റ്‌സ്‌ സംവിധാനമാണ്‌ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്‌. 11,000 രൂപ വില വരും ഈ കിറ്റിന്‌. ഇത്‌ ഒരുതവണയേ ഉപയോഗിക്കാനാവൂ. എന്നാല്‍ 500-600 രൂപയക്കു ലഭ്യമാക്കാമെന്നു വിതരണക്കാര്‍ അറിയിച്ചിട്ടുണ്ടെന്നും പോലീസ്‌ അറിയിച്ചു.

അതേസമയം കിറ്റുപയോഗിക്കുന്നതിലെ നിയമപരമായ തടസങ്ങള്‍ പോലീസ്‌ കോടതിയില്‍ ചൂണ്ടിക്കാട്ടി. രക്‌ത പരിശോധന ഉള്‍പ്പെടെയുള്ളവയ്‌ക്കു പ്രതിയുടെ സമ്മതം വേണം. എന്നാല്‍ 1985 ലെ മയക്കുമരുന്ന്‌- ലഹരിവസ്‌തു നിയമത്തില്‍ (എന്‍.ഡി.പി.എസ്‌.) ഇതിനു വ്യവസ്‌ഥയില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. ഗുജറാത്തില്‍ ഈ സംവിധാനം നിലവിലുണ്ടെന്നും ഇവിടെയും പരീക്ഷണാടിസ്‌ഥാനത്തില്‍ നടപ്പാക്കിക്കൂടെയെന്നും ഡിവിഷന്‍ െബഞ്ച്‌ ചോദിച്ചു.

ജെബി പോള്‍

Ads by Google
Tuesday 16 Jul 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW