Thursday, August 22, 2019 Last Updated 1 Min 32 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Jul 2019 01.32 AM

മഴ ശക്‌തിപ്പെടുമെന്ന്‌ പ്രതീക്ഷ ലോഡ്‌ഷെഡിങ്‌ ഈ മാസമില്ല

uploads/news/2019/07/322185/k4.jpg

തിരുവനന്തപുരം : സംസ്‌ഥാനത്ത്‌ ഈ മാസം 31 വരെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തില്ലെന്ന്‌ കെ.എസ്‌.ഇ.ബി. നിലവിലെ സാഹചര്യത്തില്‍ അടുത്ത 15 ദിവസം കൂടി നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്താതെതന്നെ വൈദ്യുതി വിതരണം ചെയ്യാന്‍ സാധിക്കുമെന്ന ഉന്നതതല യോഗത്തിന്റെ വിലയിരുത്തലിന്റെ അടിസ്‌ഥാനത്തിലാണ്‌ തീരുമാനം.
ഓഗസ്‌റ്റ്‌ ഒന്നിന്‌ വീണ്ടും യോഗം ചേര്‍ന്ന്‌ മഴയുടെ അളവും അണക്കെട്ടിലെ ജലനിരപ്പും അടക്കമുള്ള സാഹചര്യങ്ങള്‍ വിശദമായി വിലയിരുത്തിയശേഷം വേണ്ടിവന്നാല്‍ ലോഡ്‌ ഷെഡിങ്‌ നടപ്പാക്കുന്നതടക്കമുള്ള തീരുമാനം ഏടുക്കുമെന്ന്‌ ഇന്നലത്തെ ഉന്നതതല യോഗശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സി.എം.ഡി:എന്‍.എസ്‌ പിള്ള പറഞ്ഞു. 18 മുതല്‍ 24 വരെ സാധാരണയില്‍ കവിഞ്ഞ ശക്‌തമായ മഴ പെയ്യുമെന്ന കാലാവസ്‌ഥാ പ്രവചനത്തില്‍ വിശ്വാസമര്‍പ്പിച്ചാണ്‌ ലോഡ്‌ഷെഡിങ്‌ ഉടന്‍ വേണ്ടെന്നും 31 വരെ വൈദ്യുതി നിയന്ത്രണം ആവശ്യമില്ലെന്നുമുള്ള നിലപാടിലേക്ക്‌ കെ.എസ്‌.ഇ.ബി എത്തിയത്‌. പുറമേനിന്ന്‌ ലഭിക്കുന്ന വൈദ്യുതിയില്‍ കാര്യമായ കുറവ്‌ ഉണ്ടാകാതിരിക്കുകയും സംസ്‌ഥാനത്തെ വൈദ്യുതി ഉപഭോഗം ഇന്നത്തെ നിലയില്‍ തുടരുകയും ചെയ്‌താല്‍ ഈ മാസം 31വരെ നിയന്ത്രണങ്ങള്‍ വേണ്ടിവരില്ലെന്നാണ്‌ തീരുമാനം. എങ്കിലും അപ്രതീക്ഷിതമായ സാഹചര്യങ്ങള്‍ ഉണ്ടായാല്‍ മുന്‍കൂട്ടി അറിയിച്ച്‌ വൈദ്യുതിനിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവന്നേക്കുമെന്നും ചെയര്‍മാന്‍ സൂചിപ്പിച്ചു. ഇപ്പോള്‍ അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ 12 ശതമാനം വെള്ളം മാത്രമാണുള്ളത്‌. ഇതില്‍നിന്ന്‌ ഉപയോഗത്തിന്‌ ആവശ്യമായതിന്റെ മൂന്നില്‍ ഒന്ന്‌ വൈദ്യുതിമാത്രമാണ്‌ ഉത്‌പാദിപ്പിക്കുന്നത്‌.

Ads by Google
Tuesday 16 Jul 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW