Friday, August 23, 2019 Last Updated 8 Min 46 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Jul 2019 01.24 AM

ഉയര്‍ന്ന ടിക്കറ്റ്‌ നിരക്ക്‌ : പൊതുമാപ്പ്‌ ലഭിച്ചിട്ടും സൗദി വിടാന്‍ കഴിയാതെ ആയിരങ്ങള്‍

uploads/news/2019/07/322124/in1.jpg

ദമാം : ഫൈനല്‍ എക്‌സിറ്റ്‌ നടപടികള്‍ പൂര്‍ത്തിയായിട്ടും വിമാനടിക്കറ്റിന്റെ ഉയര്‍ന്ന നിരക്കുമൂലം, മലയാളികള്‍ ഉള്‍പ്പടെ നിരവധി ഇന്ത്യക്കാര്‍ സൗദിയിലെ ജയിലുകളിലും ഡിപോര്‍ട്ടേഷന്‍ സെന്ററുകളിലും കുടുങ്ങിക്കിടക്കുന്നു. സൗദി കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്റെ ഇന്ത്യാ സന്ദര്‍ശനവേളയില്‍, റമദാന്‍ മാസത്തില്‍ 800 -ല്‍ അധികം ഇന്ത്യക്കാര്‍ക്ക്‌ പൊതുമാപ്പ്‌ നല്‍കാന്‍ സൗദി ഭരണാധികാരികള്‍ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച്‌ ഇവര്‍ക്കെല്ലാം ഫൈനല്‍ എക്‌സിറ്റ്‌ വിസയും അടിച്ചു കിട്ടി.
എന്നാല്‍, സൗദി നിയമപ്രകാരം ഒരാള്‍ക്ക്‌ 1100 റിയാല്‍ (20,108 രൂപ) മാത്രമാണ്‌ വിമാനടിക്കറ്റിനായി അനുവദിച്ചിട്ടുള്ളത്‌. നിലവിലെ കണക്കനുസരിച്ച്‌ ഏറ്റവും കുറഞ്ഞ വിമാന ടിക്കറ്റ്‌ നിരക്ക്‌ പോലും 1900 റിയാലില്‍ അധികമാണ്‌. ഇതിനു പുറമേ ഫൈനല്‍ എക്‌സിറ്റ്‌ വിസയുടെ കാലാവധി മൂന്നു മാസമാണ്‌.
മൂന്നു മാസത്തിനുള്ളില്‍ നാടു വിട്ടില്ലെങ്കില്‍ വിസ ക്യാന്‍സലാകും. ഇതോടെ പൊതുമാപ്പിന്റെ ആനുകൂല്യം നഷ്‌ടമാകും. അധികതുക നല്‍കി വിമാനടിക്കറ്റ്‌ നല്‍കാനുള്ള സംവിധാനം കേന്ദ്ര-സംസ്‌ഥാനസര്‍ക്കാരുകള്‍ ചെയ്‌താല്‍ മാത്രമേ, ഇവര്‍ക്ക്‌ നാട്ടിലേക്കു മടങ്ങാന്‍ കഴിയൂ. ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണമെന്നാണ്‌ പ്രവാസികളുടെ ആവശ്യം.

ചെറിയാന്‍ കിടങ്ങന്നൂര്‍

Ads by Google
Tuesday 16 Jul 2019 01.24 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW